Quantcast

കണ്ണില്‍ കയറാനൊരുങ്ങി ഗൂഗിള്‍

MediaOne Logo

admin

  • Published:

    8 May 2018 1:59 PM GMT

കണ്ണില്‍ കയറാനൊരുങ്ങി ഗൂഗിള്‍
X

കണ്ണില്‍ കയറാനൊരുങ്ങി ഗൂഗിള്‍

യാന്ത്രിക കണ്ണുക്കള്‍ക്ക് പേറ്റന്റ്‌ നേടി ഗൂഗിള്‍

വര്‍ഷങ്ങളായി സ്‌മാര്‍ട്ട്‌ ഗ്ലാസും നൂതനമായ കോണ്ടാക്‌റ്റ്‌ ലെന്‍സുകളും പരീക്ഷിക്കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്ന ഗൂഗിള്‍ പുതിയ വിസ്‌മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ്‌. കണ്ണിലെ കൃഷ്ണമണി മാറ്റി പുതിയ ലെന്‍സ്‌ ഘടിപ്പിക്കാനാണ്‌ ആശയം. ഇത്‌ വെറും സങ്കല്‍പമാണെന്ന്‌ കരുതിയെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. ഈ സാങ്കേതിക വിദ്യയില്‍ പേറ്റന്റ്‌ നേടി കഴിഞ്ഞു ഗൂഗിള്‍.

പുതിയ ലെന്‍സ്‌ വഴി ഫോട്ടോ എടുക്കാനും വിദൂരമുള്ള കാഴ്ചകള്‍ അടുത്ത്‌ കാണാനും കഴിയും. ചിത്രങ്ങള്‍ കാണാനായി സമീപത്തുള്ള വയര്‍ലെസ്സ്‌ ഉപകരണമായി ബന്ധിപ്പിക്കാനും കഴിയും.

തിമിരം പോലുള്ള കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ തങ്ങളുടെ യാന്ത്രിക കണ്ണുകളാല്‍ തടയാനാവും എന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. പേറ്റന്റ്‌ നേടിയെങ്കിലും ഉല്‍പ്പന്നം പൂര്‍ണ രൂപത്തില്‍ ജനങ്ങളില്‍ എത്തുമോ എന്നത്‌ കാലം തന്നെ തെളിയിക്കണം. പേറ്റന്റ്‌ നേടിയ പലതും പാതിവഴിയില്‍ ഉപേക്ഷിച്ച ചരിത്രമുണ്ട്‌ ഗൂഗിളിന്‌.

TAGS :
Next Story