Quantcast

സിയോമിയുടെ ആദ്യ സ്റ്റോര്‍ ബംഗളൂരുവില്‍

MediaOne Logo

admin

  • Published:

    9 May 2018 5:37 PM GMT

സിയോമിയുടെ ആദ്യ സ്റ്റോര്‍ ബംഗളൂരുവില്‍
X

സിയോമിയുടെ ആദ്യ സ്റ്റോര്‍ ബംഗളൂരുവില്‍

 മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും ഉടന്‍ തന്നെ സ്റ്റോറുകള്‍ ആരംഭിക്കും.  രണ്ട് വര്‍ഷങ്ങള്‍ക്കകം ഇന്ത്യയില്‍ 100 സ്റ്റോറുകള്‍ ......

ഉപയോക്താക്കളിലേക്ക് നേരിട്ട് എത്തുക എന്ന ലക്ഷ്യത്തോടെ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കന്പനിയായ സിയോമി ഇന്ത്യയിലെ ആദ്യ ഓഫ് ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു. ബംഗളൂരു വൈറ്റ് ഫീല്‍ഡിലാണ് ഈ മാസം 20 മുതല്‍ സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തിക്കുക. എംഐ 5, റെഡ്മി നോട്ട് 4 തുടങ്ങി സിയോമിയുടെ എല്ലാ ഫോണുകളും സ്റ്റോറില്‍ നിന്നും ലഭ്യമാകുമെന്ന് സിയോമി ഇന്ത്യ വൈസ് പ്രസിഡന്‍റ് മനു ജെയിന്‍ അറിയിച്ചു. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും ഉടന്‍ തന്നെ സ്റ്റോറുകള്‍ ആരംഭിക്കും. രണ്ട് വര്‍ഷങ്ങള്‍ക്കകം ഇന്ത്യയില്‍ 100 സ്റ്റോറുകള്‍ ആരംഭിക്കുകയാണ് കന്പനിയുടെ ലക്ഷ്യം. ഓണ്‍ ലൈനായി മാത്രമാണ് ഇന്ത്യയില്‍ ഇതുവരെ സിയോമിയുടെ വിപണനം നടന്നിരുന്നത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് കൂടുതല്‍ സ്റ്റോറുകളെന്ന ചിന്തയിലേക്ക് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സ്മാര്‍ട്ട്ഫോണ്‍ വിതരണക്കാരുടെ സ്ഥാനം സിയോമിക്കാണ്.

TAGS :
Next Story