Quantcast

നോക്കിയ സിംബിയന്‍ ഫോണില്‍ ഡിസംബര്‍ 31 ന് ശേഷം വാട്സ്ആപ്പില്ല

MediaOne Logo

Alwyn K Jose

  • Published:

    9 May 2018 1:02 AM GMT

നോക്കിയ സിംബിയന്‍ ഫോണില്‍ ഡിസംബര്‍ 31 ന് ശേഷം വാട്സ്ആപ്പില്ല
X

നോക്കിയ സിംബിയന്‍ ഫോണില്‍ ഡിസംബര്‍ 31 ന് ശേഷം വാട്സ്ആപ്പില്ല

ഒന്നുമില്ലായ്മയില്‍ കൂടെ നിന്ന് വളര്‍ച്ചയില്‍ സഹായഹസ്തമായവരെ വാട്സ്ആപ് സൌകര്യപൂര്‍വം മറക്കുകയാണ്.

ഒന്നുമില്ലായ്മയില്‍ കൂടെ നിന്ന് വളര്‍ച്ചയില്‍ സഹായഹസ്തമായവരെ വാട്സ്ആപ് സൌകര്യപൂര്‍വം മറക്കുകയാണ്. നോക്കിയയുടെ സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നു വാട്സ്ആപ് വൈകാതെ അപ്രത്യക്ഷമാകും. ഡിസംബര്‍ 31 മുതല്‍ സിംബിയന്‍ ഫോണുകളില്‍ വാട്സ്ആപ് ലഭ്യമാകില്ലെന്ന് കാണിച്ചുള്ള അറിയിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. വാട്സ്ആപിന്റെ സാങ്കേതിക വിദ്യയോട് കിടപിടിക്കാന്‍ തക്ക കരുത്ത് സിംബിയന്‍ ഒഎസിന് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ പിന്‍മാറ്റം. ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ വാട്സ്ആപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സിംബിയനെ കൂടാതെ ബ്ലാക്ക്ബെറി 10, സിംബിയന്‍ എസ്40, എസ് 60, ആന്‍ഡ്രോയ്ഡ് 2.1 എക്ലയര്‍, 2.2 ഫ്രോയോ, വിന്‍ഡോസ് 7.1 തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ നിന്നും വര്‍ഷാവസാനത്തോടെ വാട്സ്ആപ് അപ്രത്യക്ഷമാകും. 2009 ല്‍ വാട്സ്ആപ് പിറവിയെടുത്ത് പിച്ചവെക്കുമ്പോള്‍ ബ്ലാക്ക്ബെറിയും സിംബിയനും ആയിരുന്നു ഈ കൊച്ച് ആപിന് കൈത്താങ്ങായത്. കാലത്തിനനുസരിച്ച് കോലംമാറാന്‍ മറന്നുപോയതാണ് ബ്ലാക്ക്ബെറിയെയും സിംബിയനെയും ഈ ദുര്യോഗത്തിലെത്തിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ബ്ലാക്ക്ബെറി 10 ല്‍ നിന്നു ഫേസ്‍ബുക്കും പിന്‍വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

TAGS :
Next Story