Quantcast

വെറും ഒരു രൂപക്ക് ഷവോമി സ്‍മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ അവസരം

MediaOne Logo

Alwyn

  • Published:

    9 May 2018 6:56 PM GMT

വെറും ഒരു രൂപക്ക് ഷവോമി സ്‍മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ അവസരം
X

വെറും ഒരു രൂപക്ക് ഷവോമി സ്‍മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ അവസരം

ഇന്ത്യന്‍ സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ചൈനീസ് വമ്പന്‍മാരായ ഷവോമി ഇന്ത്യയില്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നു.

ഇന്ത്യന്‍ സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ചൈനീസ് വമ്പന്‍മാരായ ഷവോമി ഇന്ത്യയില്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജുലൈ 20 മുതല്‍ 22 വരെ പ്രത്യേക ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കായി ഷവോമി ഒരുക്കിയിട്ടുണ്ട്. ഫ്ലാഷ് ഡീലില്‍ കേവലം ഒരു രൂപക്ക് ഷവോമിയുടെ സ്‍മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഷവോമിയുടെ ഉത്പന്നങ്ങളായ എംഐ 5, എംഐ പവര്‍ ബാങ്ക്, റെഡ്മീ നോട്ട് 3, എംഐ മാക്‌സ്, എംഐ ബ്ലൂട്ടൂത്ത് സ്പീക്കര്‍ എന്നിവയാണ് ഫ്ലാഷ് ഡീല്‍ വഴി വെറും ഒരു രൂപയ്ക്ക് ലഭിക്കുന്നത്. ജൂലൈ 19ന് മുമ്പായി ഫേസ്ബുക്ക് വഴി നിങ്ങള്‍ ലിങ്ക് ഷെയര്‍ ചെയ്താല്‍ ഷവോമിയുടെ ഈ ഭാഗ്യമത്സരത്തില്‍ പങ്കെടുക്കാം. അതല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഫ്ലാഷ് ഡീലില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ആദ്യ ദിവസം പത്തു എംഐ 5 ഫോണ്‍, 100 എംഐ പവര്‍ ബാങ്കുകള്‍ എന്നിവ ഒരു രൂപയ്ക്ക് സ്വന്തമാക്കാനാണ് അവസരം. 21 ന് പത്ത് ഷവോമി റെഡ്മി നോട്ട് 3, 100 എംഐ ബാന്‍ഡുകള്‍ എന്നിവ ഫ്ലാഷ് ഡീല്‍ വഴി ലഭിക്കും. അവസാന ദിവസമായ 22 ന് പത്ത് എംഐ മാക്സ്, 100 എംഐ ബ്ലൂട്ടൂത്ത് സ്‍പീക്കര്‍ എന്നിവ സ്വന്തമാക്കാന്‍ കഴിയും. ദിവസവും ഉച്ചക്ക് രണ്ടു മണിക്കായിരിക്കും ഫ്ലാഷ് ഡീല്‍ സമയം. ഒരു രൂപയുടെ ഭാഗ്യമത്സരത്തിന് പുറമെ വന്‍ വിലക്കുറവും ഈ ദിവസങ്ങളിലുണ്ടാകും.

TAGS :
Next Story