Quantcast

റെഡ്‍മി നോട്ട് 4 വെറും ഒരു രൂപക്ക് സ്വന്തമാക്കാം; എങ്ങനെയെന്നറിയാന്‍...

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 7:23 AM GMT

റെഡ്‍മി നോട്ട് 4 വെറും ഒരു രൂപക്ക് സ്വന്തമാക്കാം; എങ്ങനെയെന്നറിയാന്‍...
X

റെഡ്‍മി നോട്ട് 4 വെറും ഒരു രൂപക്ക് സ്വന്തമാക്കാം; എങ്ങനെയെന്നറിയാന്‍...

ഇന്റര്‍നെറ്റില്‍ 4 ജി വേഗതയുമായി വിപ്ലവം സൃഷ്ടിച്ച ജിയോയെ പോലെ സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗം ആയ കമ്പനിയാണ് ഷിയോമി.

ഇന്റര്‍നെറ്റില്‍ 4 ജി വേഗതയുമായി വിപ്ലവം സൃഷ്ടിച്ച ജിയോയെ പോലെ സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗം ആയ കമ്പനിയാണ് ഷിയോമി. ചൈനീസ് ആപ്പിളെന്നാണ് ഷിയോമിയുടെ ചെല്ലപ്പേര്. വിലക്കുറവുകൊണ്ടും ഗുണമേന്മകൊണ്ടും അതിവേഗം സ്‍മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ജനപ്രീതി നേടിയാണ് ഷിയോമി ഫോണുകള്‍ കുതിപ്പ് നടത്തിയത്.

ഇപ്പോഴിതാ എംഐ ഫാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 9999 രൂപ വിലയുള്ള റെഡ്‍മി നോട്ട് 4 ഫോണ്‍ കേവലം ഒരു രൂപക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഷിയോമി ഒരുക്കുന്നത്. ഏപ്രില്‍ ആറിനാണ് ആ സുവര്‍ണാവസരം. ഫ്ലാഷ് സെയില്‍ വഴിയാണ് വില്‍പ്പന. വേഗതയും കണിശതയുമാണ് ഫ്ലാഷ് സെയിലിലെ മാനദണ്ഡങ്ങളെങ്കിലും ഫോണ്‍ നേടണമെങ്കില്‍ കുറച്ചേറെ ഭാഗ്യവും വേണം. ഇതിനു പുറമെ പ്രത്യേക കോഡുകളുണ്ടാക്കി ഓട്ടോമാറ്റിക് ക്ലിക്കുകളുമായി വലവീശാനിരിക്കുന്ന കുറുക്കുവഴിക്കാരെ പിന്നിലാക്കുകയും വേണം. ഒരു രൂപയുടെ ഫ്ലാഷ് സെയില്‍ എംഐയുടെ ആപ്പില്‍ മാത്രമാണെങ്കിലും എംഐയുടെ വെബ്‍സൈറ്റിലൂടെ മറ്റു ഉപകരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. എംഐ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയാണ് ഫ്ലാഷ് സെയിലില്‍ പങ്കെടുക്കാനുള്ള ആദ്യഘട്ടം. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടു മണിക്കാണ് ഫ്ലാഷ് സെയില്‍. നോട്ട് 4 നൊപ്പം എംഐ ബാന്‍ഡ് 2, പതിനായിരം എംഎഎച്ച് ശേഷിയുള്ള എംഐ പവര്‍ ബാങ്കുകള്‍ എന്നിവയും ഒരു രൂപ ഫ്ലാഷ് സെയിലിനുണ്ട്.

റെഡ്‍മി നോട്ട് 4 ന്റെ പ്രത്യേകതകള്‍

2ജിബി റാം-32 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് മോഡലിന് 9,999 രൂപയാണ് വില. 3 ജി റാം -32 ജിബി മോഡലിന് 10,999 രൂപയും 4 ജിബി റാം 64 ജിബി മോഡലിന് 12,999 രൂപയുമാണ് വില. ഷിയോമി റെഡ്മി നോട്ട് 4 വാരിയന്റിന്റെ ഗോള്‍ഡ്, ഗ്രേ നിറങ്ങളാണ് വിപണിയില്‍ എത്തിയത്. റെഡ് മി നോട്ട് 3 ക്ക് പിന്നാലെ ഇന്ത്യയില്‍ വളരെ ജനപ്രീതി നേടിയ ഒരു മോഡല്‍ കൂടിയാണ് റെഡ്മിയുടെ നോട്ട് 4. സോളിഡ് മെറ്റല്‍ ബോഡിയും പ്രൊസസര്‍ പെര്‍ഫോമന്‍സും കാമറാ സംവിധാനങ്ങളും റെഡ്മി നോട്ട് 4 ന്റെ ഹൈലൈറ്റുകള്‍ തന്നെയാണ്. 13 മെഗാപിക്‌സല്‍ കാമറാ സെന്‍സറും ഡ്യൂവല്‍ എല്‍ഇഡി ഫ്‌ളാഷും ഫിംഗര്‍പ്രിന്റ് സെന്‍സറും 4100 എംഎഎച്ച് ബാറ്ററിയുമാണ് പ്രധാന സവിശേഷതകള്‍. എംഐയുഐ 8 ബേസ്ഡ് ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

Next Story