Quantcast

ഹിജാബ്, മുലയൂട്ടല്‍, യോഗ ഇമോജികള്‍ വരുന്നു

MediaOne Logo

Sithara

  • Published:

    18 May 2018 3:33 AM GMT

ഹിജാബ്, മുലയൂട്ടല്‍, യോഗ ഇമോജികള്‍ വരുന്നു
X

ഹിജാബ്, മുലയൂട്ടല്‍, യോഗ ഇമോജികള്‍ വരുന്നു

പുതിയ ഐക്കണുകള്‍ കൂടെ എത്തിയാല്‍ സന്ദേശവാക്കുകള്‍ക്ക് പകരമായി ഉപയോഗിക്കപ്പെടുന്ന ഇത്തരം ഐക്കണുകളുടെ എണ്ണ 1724 ആകും.


എണ്ണിയാലൊടുങ്ങാത്ത വികാരങ്ങളെയും ചിന്തകളെയും ഒറ്റ പ്രതീകത്തിലൊതുക്കുകയാണ് ഒരു ഇമോജി. വാക്കുകള്‍ക്കപ്പുറത്തെ വികാരപ്രകടനങ്ങളുടെ പ്രതീകങ്ങളായി ഇമോജികള്‍ ഓണ്‍ലൈന്‍ ലോകത്ത് വാഴുകയാണ്. വാട്‌സപ്പും ഫെയ്‌സ്ബുക്കും പോലുള്ള സോഷ്യല്‍ മീഡിയാലോകത്തേക്ക് ഇനി ഹിജാബ് ധരിച്ച സ്ത്രീ, മുലയൂട്ടുന്ന സ്ത്രീ, യോഗ ചെയ്യുന്ന ആള്‍ തുടങ്ങി പുതിയ ഇമോജികള്‍ എത്തുന്നതായിരിക്കും. പുതിയ ഐക്കണുകള്‍ കൂടെ എത്തിയാല്‍ സന്ദേശവാക്കുകള്‍ക്ക് പകരമായി ഉപയോഗിക്കപ്പെടുന്ന ഇത്തരം ഐക്കണുകള്‍ 1724 എണ്ണമാകും എന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനിക്കാരനായ റായൂഫ് അല്‍ഹുമേദി എന്ന 15 വയസുകാരനാണ് ഹിജാബിട്ട പെണ്ണിനെ സൂചിപ്പിക്കാനായി ഒരു ഐക്കണില്ല എന്ന് പറഞ്ഞ് മുമ്പോട്ട് വന്നത്. ആഗ്രഹങ്ങളെയും വികാരങ്ങളെയും വ്യക്തിഗതസാമൂഹിക അവസ്ഥകളെയും വിളംബരം ചെയ്യുന്ന ഈ സംവിധാനത്തില്‍ തന്റെ പശ്ചാത്തലത്തിന് വേണ്ടത്ര പരിഗണനയില്ലെന്ന് ആലോചിക്കാന്‍ തുടങ്ങിയിരുന്നു റയ്യൂഫ്. അങ്ങനെ രാജ്യാന്തര തലത്തില്‍ പുതിയ ഇമോജികള്‍ വികസിപ്പിക്കുന്ന യൂനികോഡ് കണ്‍സോര്‍ട്യത്തിന് ഇമോജിക്ക് ഒരു തട്ടമിട്ടാലെന്തെന്ന നിര്‍ദേശം റയ്യൂഫ് അറിയിക്കുകയും അത് സ്വീകരിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് തട്ടമിട്ട ഇമോജികള്‍ വരുന്നത്.
പുതിയ ഐക്കണുകളുടെ ലിസ്റ്റില്‍ മുഖമക്കന ധരിച്ച സ്ത്രീയെ കൂടാതെ മുലയൂട്ടുന്നത്, താടി വെച്ച ആള്‍, പ്രായമായ മനുഷ്യന്‍-മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന മുത്തച്ഛന്മാരെ സൂചിപ്പിക്കുന്നത് എന്നിവയാണുള്ളത്.

വായ തുറന്ന് ഒരാള്‍ ഛര്‍ദ്ധിക്കുന്നതും ആണും പെണ്ണും കൂടെ യോഗ ചെയ്യുന്നതുമായ ഐക്കണുകള്‍ 2017ല്‍ എത്തുന്നതായിരിക്കും എന്ന് രക്ഷാധികാരികള്‍ അറിയിച്ചു. പുതിയ യൂണികോഡ് 10ല്‍ വ്യത്യസ്ഥമായ ഐക്കണുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ ശരീര നിറം, മുടിയുടെ നിറം, സംസ്കാരം, മതപരമായ വ്യത്യസ്ഥതകള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ആപ്പിള്‍ കൊണ്ടുവന്നിട്ടുള്ള ആണ്‍-പെണ്‍ ഇമോജികളിലെ പെണ്‍ ഇമോജികള്‍ പലതും മുടി വെട്ടുന്നത് പോലെയുള്ളവയാണെന്ന പേരില്‍ പരാതി വന്നതിനെ തുടര്‍ന്ന് സ്ത്രീകള്‍ പണിയെടുക്കുന്ന തരത്തിലുള്ള ഇമോജികള്‍ക്കായി ഗൂഗ്ള്‍ വിളിച്ചിരുന്നു.

Next Story