Quantcast

സൌജന്യ 4ജി ഫോണുമായി റിലയന്‍സ്

MediaOne Logo

admin

  • Published:

    18 May 2018 1:14 AM GMT

സൌജന്യ 4ജി ഫോണുമായി റിലയന്‍സ്
X

സൌജന്യ 4ജി ഫോണുമായി റിലയന്‍സ്

ആത്യന്തികമായി ഫോണ്‍ തീര്‍ത്തും സൌജന്യമായിരിക്കുമെന്നും ഉപയോക്താക്കളില്‍ നിന്നും സെക്യൂരിറ്റി ഡിപ്പോസിറ്റായി 1500 രൂപ സമാഹരിക്കും

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുതിയ ഫീച്ചര്‍ ഫോണുമായി റിലയന്‍സ് ജിയോ രംഗത്ത്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ആത്യന്തികമായി ഫോണ്‍ തീര്‍ത്തും സൌജന്യമായിരിക്കുമെന്നും ഉപയോക്താക്കളില്‍ നിന്നും സെക്യൂരിറ്റി ഡിപ്പോസിറ്റായി 1500 രൂപ സമാഹരിക്കും. ഫോണിന്‍റെ ദുരുപയോഗം തടയാനാണ് ഇതെന്നും സെക്യൂരിറ്റി തുക മൂന്ന് വര്‍ഷത്തിന് ശേഷം ഉപയോക്താവിന് പൂര്‍ണമായും തിരിച്ചു നല്‍കുമെന്നും മുകേഷ് അംബാനി അറിയിച്ചു.

ഫോണ്‍ സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫോണിന്‍റെ പ്രീ ബുക്കിങ് ഓഗസ്റ്റ് 24 മുതല്‍ ആരംഭിക്കും. ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ ലഭിക്കും. പ്രതിമാസം 153 രൂപ നിരക്കില്‍ പരിധികളില്ലാത്ത ഡാറ്റയും വോയ്സ് കോളും എസ്എംഎസും ഫോണില്‍ ലഭ്യമായിരിക്കും. ആല്‍ഫ ന്യൂമറിക് കിപാഡ് 2.4 ഇഞ്ച് ഡിസ്‌പ്ലെ എഫ്എം റേഡിയോ ടോര്‍ച്ച് ലൈറ്റ് ഹെഡ്‌ഫോണ്‍ ജാക്ക് എസ്ഡി കാര്‍ഡ് സ്ലോട്ട് നാവിഗേഷന്‍ എന്നിവയോട് കൂടിയാകും ഫോണ്‍ ഉപയോക്താക്കളിലെത്തുക.

TAGS :
Next Story