Quantcast

ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്

MediaOne Logo

Jaisy

  • Published:

    18 May 2018 2:16 AM GMT

ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്
X

ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്

സ്റ്റോറിലുണ്ടായിരുന്ന ഏഴ് പേരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്

സൂറിച്ചില്‍ ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം. ഫോണില്‍ നിന്നും വേര്‍പെടുത്തി വച്ചിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് www.swissinfo.ch റിപ്പോര്‍ട്ട് ചെയ്തു.

ബാറ്ററി പൊട്ടിത്തെറിക്കാനുള്ള കാരണമെന്താണെന്നറിയില്ലെന്ന് സൂറിച്ച് സിറ്റി പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ റിപ്പയറുടെ കൈയ്ക്ക് പൊള്ളലേറ്റു. സ്റ്റോറിലുണ്ടായിരുന്ന ഏഴ് പേരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. അപകടം നടന്നതോടെ സ്ഥലത്തുണ്ടായിരുന്ന അമ്പതോളം ഉപഭോക്താക്കളെയും ജിവനക്കാരെയും സംഭവസ്ഥലത്ത് നിന്നും മാറ്റിയിരുന്നു. സൂറിച്ച് ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ആപ്പിള്‍ അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് തായ്‍വാനില്‍ നിന്നും ഐഫോണ്‍ 8 പ്ലസ് പൊട്ടിത്തെറിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ഫോണ്‍ വാങ്ങി അഞ്ച് ദിവസത്തിന് ശേഷമായിരുന്നു സംഭവം.

TAGS :
Next Story