Quantcast

വെറും 1099 രൂപക്ക് റെഡ്‍മി നോട്ട് 4; കെണിയില്‍ വീഴരുതേ...

MediaOne Logo

Alwyn K Jose

  • Published:

    24 May 2018 1:42 PM GMT

വെറും 1099 രൂപക്ക് റെഡ്‍മി നോട്ട് 4; കെണിയില്‍ വീഴരുതേ...
X

വെറും 1099 രൂപക്ക് റെഡ്‍മി നോട്ട് 4; കെണിയില്‍ വീഴരുതേ...

ഷിയോമി പുറത്തിറക്കിയ റെഡ്മി നോട്ട് 4 ന് ആരാധകര്‍ ഏറെയാണ്.

ഇന്റര്‍നെറ്റ് ലോകത്ത് തട്ടിപ്പുകള്‍ പലവിധമാണ്. മനുഷ്യന്റെ ആശകളെയും ആഗ്രഹങ്ങളെയും കുറുക്കുവഴികളെയും മുതലെടുക്കുന്നവരാണ് ഇക്കൂട്ടര്‍. എന്തും കുറുക്കുവഴിയില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്നതും. വാട്സ്ആപാണ് ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് വേദിയാകുന്നത്. ജിഎസ്‍ടി വന്നതോടെ പ്രീ ജിഎസ്‍ടി വില്‍പ്പന എന്ന പേരില്‍ ഇന്റര്‍നെറ്റ് ലോകത്ത് ദിനേന ലക്ഷക്കണക്കിന് പേരിലേക്കാണ് ഇത്തരം തട്ടിപ്പുകളുടെ അറിയിപ്പുകള്‍ ലഭിക്കുന്നത്.

ഷിയോമി പുറത്തിറക്കിയ റെഡ്മി നോട്ട് 4 ന് ആരാധകര്‍ ഏറെയാണ്. ഫ്ലാഷ് സെയില്‍ വഴിയായിരുന്നു ഇതിന്റെ വില്‍പ്പന. ഇതിന്റെ അടിസ്ഥാന മോഡലിന് വില 9999 രൂപയാണ്. എന്നാല്‍ ഇതേ ഫോണ്‍ പ്രീ ജിഎസ്‍ടി വില്‍പ്പന എന്ന പേരില്‍ വാഗ്ദാനം ചെയ്യുന്നത് കേവലം 1099 രൂപക്കാണ്. ചില ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ വ്യാജ വെബ്‍ പേജുകള്‍ വഴിയാണ് ഈ തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ആമസോണ്‍ ഇന്ത്യയുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളാണ് വാട്സ്ആപില്‍ പ്രചിക്കുന്നത്. നോട്ട് 4 ഫോണ്‍ 32 ജിബിക്ക് 1099 രൂപയെന്നും 64 ജിബിക്ക് 1299 രൂപയെന്നുമാണ് പരസ്യത്തിലുള്ളത്.

എന്നാല്‍ ഇത് വന്‍ തട്ടിപ്പാണെന്ന് സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുസംബന്ധിച്ചുള്ള പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ ആമസോണ്‍ ഇന്ത്യയുടെ വ്യാജ വെബ്പേജിലേക്കാണ് എത്തുക. ഒറ്റനോട്ടത്തില്‍ വ്യാജമെന്ന് തോന്നാത്ത രീതിയിലായിരിക്കും പേജ്. തുടര്‍ന്ന് ഈ പേജിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉപഭോക്താവിന്റെ പേരും ഇമെയില്‍ ഐഡിയും വിലാസവുമൊക്കെ തട്ടിപ്പുകാരുടെ സെര്‍വറില്‍ എത്തും. ഫലത്തില്‍ ഫോണ്‍ കിട്ടുകയുമില്ല, ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ വന്‍തുകക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് വില്‍ക്കാന്‍ തക്ക രീതിയില്‍ തട്ടിപ്പുകാര്‍ക്ക് സ്വന്തമാകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പ് സന്ദേശങ്ങളോട് ജാഗ്രത പാലിക്കാനും സാങ്കേതിക വിദഗ്ധര്‍ ഉപദേശിക്കുന്നു.

Next Story