Quantcast

ഐഒഎസ് 11 ഇന്നെത്തും; എങ്ങനെ അപ്ഡേറ്റ് ചെയ്യാം...

MediaOne Logo

Alwyn K Jose

  • Published:

    24 May 2018 11:57 AM GMT

ഐഒഎസ് 11 ഇന്നെത്തും; എങ്ങനെ അപ്ഡേറ്റ് ചെയ്യാം...
X

ഐഒഎസ് 11 ഇന്നെത്തും; എങ്ങനെ അപ്ഡേറ്റ് ചെയ്യാം...

ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഡിവൈസുകളില്‍ പുതിയ ഒഎസ് ലഭ്യമാകും.

ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 11 ഇന്നെത്തും. ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഡിവൈസുകളില്‍ പുതിയ ഒഎസ് ലഭ്യമാകും. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ X തുടങ്ങിയ പുതിയ അതിഥികളെല്ലാം ഐഒഎസ് 11 ന്റെ കരുത്തിലാണ് അവതരിക്കുക. ഈ മാസം 22 നാണ് ഐഫോണ്‍ 8 വില്‍പ്പനക്ക് എത്തുക. ഐഫോണ്‍ X നവംബര്‍ മൂന്നിനും വിപണിയില്‍ ഇടംപിടിക്കും.

ഐഒഎസ് 11 വിസ്‍മയിപ്പിക്കുന്ന സവിശേഷതകളുമായാണ് എത്തുന്നത്. ആപ്പിള്‍ പേ, കൂടുതല്‍ സ്‍മാര്‍ട്ടായ സിരി, കണ്‍ട്രോള്‍ സെന്ററിലെ ഭേദഗതികള്‍ക്കുള്ള സൌകര്യം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെയാണ് ഐഒഎസ് 11 ന്റെ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങുക. ഐഫോണ്‍ 5എസ്, 6, 6 പ്ലസ്, 6 പ്ലസ് എസ്, എസ്ഇ, 7, 7 പ്ലസ്, ഐപാഡ് മിനി 2,3,4, എയര്‍ ആന്‍ഡ് പ്രോ മോഡല്‍സ്, അഞ്ചാം തലമുറ, ഐപോഡ് ടച്ച് ആറാം തലമുറ തുടങ്ങിയ ഡിവൈസുകള്‍ക്കാണ് പുതിയ ഒഎസ് അപ്ഡേഷന്‍ ലഭിക്കുക. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് പരസ്‍പരം പണം കൈമാറ്റം ചെയ്യാന്‍ സുഗമമായ വഴിയൊരുക്കുന്നതാണ് ആപ്പിള്‍ പേ. ഐഒഎസ് 11 ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍: സെറ്റിങ്സ് > ജനറല്‍ > സോഫ്റ്റ്‍വെയര്‍ > സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റ് എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ സാധിക്കും.

Next Story