Quantcast

വജ്രങ്ങളിലെ വ്യാജനെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യ

MediaOne Logo

Alwyn

  • Published:

    25 May 2018 11:09 PM GMT

വജ്രങ്ങളിലെ വ്യാജനെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യ
X

വജ്രങ്ങളിലെ വ്യാജനെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യ

വാണിജ്യരംഗത്ത് കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് ഡീബീയേഴ്സിന്റെ പ്രതീക്ഷ.

വജ്രങ്ങളിലെ വ്യാജനെ തിരിച്ചറിയാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പ്രമുഖ ഡയമണ്ട് കമ്പനിയായ ഡീബീയേഴ്സ്. വാണിജ്യരംഗത്ത് കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ഇത് വഴി സാധിക്കുമെന്നാണ് ഡീബീയേഴ്സിന്റെ പ്രതീക്ഷ.

പ്രകൃതിദത്തമായ വജ്രം രൂപപ്പെടുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളെടുത്താണ്. അതിനനുസരിച്ച് അതിന്റെ വിലയും കൂടുതലായിരിക്കും. എന്നാല്‍ ഈ പ്രകൃതിദത്ത വജ്രത്തോട് കിടപിടിക്കുന്ന തരത്തിലുള്ള മനുഷ്യനിര്‍മിത വജ്രവും വ്യാപകമാണ്. വിപണിയില്‍ രണ്ടും ഒരുപോലെയെത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് തിരച്ചറിയുന്നതിന് സാങ്കേതിക വിദ്യകള്‍ നിരവധി ഉണ്ടെങ്കിലും അത് ഏറെ സങ്കീര്‍ണമാണ്. ഈ പ്രക്രിയ ലഘൂകരിച്ച് ഒറിജിനലിന്റെയും ഡ്യൂപ്ലിക്കേറ്റിന്റെയും മൂല്യം തിരിച്ചറിയുകയാണ് ഡീബിയേഴ്സ് ലക്ഷ്യം വെക്കുന്നത്.

ഡയമണ്ട് എല്ലാവര്‍ക്കും വിലപ്പെട്ടതാണ് എന്നാല്‍ അത് ഒരു അമൂല്യമായ വസ്തുവോ മനോഹരമായതോ അല്ല. സ്നേഹത്തിനോടോ വികാരത്തിനോടോ ഇത് ബന്ധപ്പെടുന്നില്ല. പ്രകൃതിദത്തവും അല്ലാത്തതുമായ നിരവധി വജ്രങ്ങള്‍ ശേഖരിച്ചുള്ള പരീക്ഷണത്തിലൂടെയാണ് ഡീബിയേഴ്സ് ഈ വിദ്യ വികസിപ്പിച്ചിട്ടുളളത്. രണ്ട് തരം സാങ്കേതിക വിദ്യയാണ് പ്രധാനമായും ഇവിടെ ഉപയോഗപ്പെടുത്തുന്നത് ഉയര്‍ന്ന താപവും മര്‍ദ്ദവും ഉപയോഗിച്ച് മൂല്യം നിശ്ചയിക്കുന്ന രീതിയാണ് ഒന്ന്. മീഥൈനും ഹൈഡ്രജനും മാത്രം ഉപയോഗിച്ച് നടത്തുന്ന രാസപരിശോധനയാണ് രണ്ടാമത്തേത്. ഈ പരീക്ഷണത്തിലൂടെ 90 ശതമാനം വരെ സുതാര്യത ഉറപ്പാക്കാമെന്നാണ ഡീബിയേഴ്സ് ഉറപ്പാക്കുന്നത്.

TAGS :
Next Story