Quantcast

പതുങ്ങാതെ കുതിച്ച് മോട്ടോ 5ജി

MediaOne Logo

Alwyn K Jose

  • Published:

    26 May 2018 11:00 PM GMT

പതുങ്ങാതെ കുതിച്ച് മോട്ടോ 5ജി
X

പതുങ്ങാതെ കുതിച്ച് മോട്ടോ 5ജി

ഓണ്‍ലൈന്‍വഴി 14,999 രൂപക്ക് വില്‍പ്പന ആരംഭിച്ച ഫോണ്‍ അടുത്തയാഴ്ചയോടുകൂടി വിവിധ റീട്ടെയ്ല്‍ ഔട്ട്‍ലെറ്റുകളില്‍ ലഭ്യമാകും.

വില കുറഞ്ഞ സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മോട്ടോ 5ജി മോഡലുമായി മോട്ടറോള. മോട്ടറോളയുടെ ജനപ്രിയ മോഡലായ മോട്ടോ ജിയുടെ അഞ്ചാം പതിപ്പാണ് മോട്ടോ 5ജി. ഓണ്‍ലൈന്‍വഴി 14,999 രൂപക്ക് വില്‍പ്പന ആരംഭിച്ച ഫോണ്‍ അടുത്തയാഴ്ചയോടുകൂടി വിവിധ റീട്ടെയ്ല്‍ ഔട്ട്‍ലെറ്റുകളില്‍ ലഭ്യമാകും.

മോട്ടോ 5ജിയുടെ രണ്ട് പതിപ്പുകളാണ് മോട്ടറോള വിപണിയിലെത്തിക്കുന്നത്. 3ജിബി റാം, 16ജിബി മെമ്മറി എന്നിവയുള്ള അടിസ്ഥാന മോഡലിന് 14,999 രൂപയാണ് വില. 4ജിബി റാം 32 ജിബി മെമ്മറി എന്നിവയുള്ള പ്രീമിയം മോഡലിന് വില 16,999 രൂപയാണ്. മോട്ടറോളയുടെ ഓണ്‍ലൈന്‍ പങ്കാളിയായ ഫ്ലിപ്കാര്‍ട്ട് വഴി ഫോണ്‍ വാങ്ങാം. മറ്റ് റീട്ടെയ്‍ല്‍ സ്റ്റോറുകളില്‍ ഫോണ്‍ എത്തുന്നതിന് ഒരാഴ്ചകൂടി കാത്തിരിക്കണം. ആദ്യ ആഴ്ചയില്‍ ഫോണ്‍വാങ്ങുന്നവര്‍ക്ക് ഫ്ലിപ്കാര്‍ട്ട് ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 5.2 ഇഞ്ച് ഡിസ്പ്ലേ, പിന്‍വശത്ത് 12 മെഗാപിക്സല്‍ ക്യാമറ 5 മെഗാപിക്സല്‍ സെല്‍ഫി കാമറ, 3000 എംഎഎച്ച് ബാറ്ററി മുതലായവയാണ് മറ്റ് പ്രത്യേകതകള്‍. മോട്ടറോളയുടെ ജനപ്രിയ മോഡലായ മോട്ടോ ജിക്ക് നിലവില്‍ 8.9 ശതമാനം മാര്‍ക്കറ്റ് ഷെയറുണ്ട്. നിലവില്‍ 60 ലക്ഷം മോട്ടോ ജി ഫോണുകള്‍ ഇന്ത്യയില്‍ മാത്രം വിറ്റഴിഞ്ഞു. സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലെ വിലകുറഞ്ഞ പതിപ്പ് അവതരിപ്പിക്കുക വഴി എതിരാളികളായ സിയോമി, വിവോ, മൈക്രോമാക്സ് എന്നീ കമ്പനികള്‍ക് കടുത്ത വെല്ലുവിളി ഉയര്‍ത്താമെന്നാണ് മോട്ടറോളയുടെ പ്രതീക്ഷ.

Next Story