Quantcast

ജിയോ ആര്‍ക്കും വേണ്ടേ? പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി നീട്ടിയേക്കും 

MediaOne Logo

rishad

  • Published:

    26 May 2018 1:21 PM GMT

ജിയോ ആര്‍ക്കും വേണ്ടേ? പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി നീട്ടിയേക്കും 
X

ജിയോ ആര്‍ക്കും വേണ്ടേ? പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി നീട്ടിയേക്കും 

അവസാന തീയതിയോട് അടുക്കുമ്പോള്‍ ജിയോ കണക്കുകൂട്ടിയതിലും കുറവ് അംഗത്വമാണ് ലഭിച്ചത്. ഇതാണ് തീയതി നീട്ടുന്നതിനെക്കുറിച്ച് ജിയോയെ ചിന്തിപ്പിക്കുന്നത്

ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി നീട്ടിയേക്കുമെന്ന് സൂചന. ഏപ്രില്‍ 30 വരെ നീട്ടിയേക്കുമെന്നാണ് ടെലി അനാലിസിസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇൌ മാസം 31 വരെയായിരുന്നു മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. അതേസമയം റിലയന്‍സിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.

ജിയോയുടെ മിതമായ നിരക്കിലുള്ള സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ 99 രൂപയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന തീയതിയോട് അടുക്കുമ്പോള്‍ ജിയോ കണക്കുകൂട്ടിയതിലും കുറവ് അംഗത്വമാണ് ലഭിച്ചത്. ഇതാണ് തീയതി നീട്ടുന്നതിനെക്കുറിച്ച് ജിയോയെ ചിന്തിപ്പിക്കുന്നത്. പത്ത് കോടി ഉപയോക്താക്കളെ ജിയോക്ക് ലഭിച്ചെന്നാണ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അധികം വരിക്കാരെ നേടിയെന്ന നേട്ടം ജിയോ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ പത്ത് കോടിയില്‍ 22-27 ലക്ഷം വരിക്കാര്‍ മാത്രമാണ് മെമ്പര്‍ഷിപ്പ് എടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെങ്കില്‍ ജിയോ കാലാവധി നീട്ടുമെന്നാണ് ടെലി അനാലിസിസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ജിയോ നല്‍കുന്ന ഓഫറുകളോട് കിടപിടിക്കുന്ന സേവനങ്ങള്‍ മറ്റു കമ്പനികള്‍ നല്‍കുന്നതും ജിയോക്ക് തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്.

TAGS :
Next Story