Quantcast

മൈക്രോസോഫ്റ്റിന്റെ സ്വപ്‍നം പൂവണിയില്ല; കാരണം ?

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 7:52 AM GMT

മൈക്രോസോഫ്റ്റിന്റെ സ്വപ്‍നം പൂവണിയില്ല; കാരണം ?
X

മൈക്രോസോഫ്റ്റിന്റെ സ്വപ്‍നം പൂവണിയില്ല; കാരണം ?

നൂറുകോടിയിലധികം ഡിവൈസുകളില്‍ വിന്‍ഡോസ് ടെന്‍ ഓപ്പറേറ്റിങ് സിസ്റ്റമെന്ന മൈക്രോസോഫ്റ്റിന്റെ സ്വപ്നം സഫലമാവില്ല.

നൂറുകോടിയിലധികം ഡിവൈസുകളില്‍ വിന്‍ഡോസ് ടെന്‍ ഓപ്പറേറ്റിങ് സിസ്റ്റമെന്ന മൈക്രോസോഫ്റ്റിന്റെ സ്വപ്നം സഫലമാവില്ല. വിന്‍ഡോസ് ഫോണുകളുടെ വില്‍പനയിലുണ്ടായ കുറവാണ് മൈക്രോസോഫ്റ്റിന് തിരിച്ചടിയായത്. ആന്‍ഡ്രോയിഡും ആപ്പിളും നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ഫോണ്‍വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ വിന്‍ഡോസ് ഫോണുകള്‍ക്കായിട്ടില്ല.

2015 ജൂലൈയിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. ഡസ്ക് ടോപ്പ്, ലാപ്ടോപ്പ്, ടാബ്‌ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി എല്ലാ ഉപകരണങ്ങളിലും ഒരു പോലെ ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റം എത്തിയത് ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു. 2018ന് മുമ്പ് 100 കോടി ഡിവൈസുകളില്‍ വിന്‍ഡോസ് 10 എത്തിക്കലായിരുന്നു മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. എന്നാല്‍ 100 കോടിയിലേക്കെത്താന്‍ ഇനിയും 3 വര്‍ഷമെടുക്കുമെന്ന പ്രഖ്യാപനം വന്നതോടെ വിപണിയില്‍ മൈക്രോസോഫ്റ്റിന്റെ തളര്‍ച്ച ഏതാണ്ട് വ്യക്തമാവുകയാണ്. നിലവില്‍ 35 കോടി ഡിവൈസുകളില്‍ മാത്രമാണ് വിന്‍ഡോസ് 10 ഉപയോഗിക്കുന്നത്. നോക്കിയയെ ഏറ്റെടുത്തതിന് ശേഷവും മൈക്രോസോഫ്റ്റിന് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ ദൂരമൊന്നും മുന്നോട്ടുപോവാനായിട്ടില്ലെന്നതിന്റെ സൂചനയാണിത്. ഫിന്‍ലാന്റിലെ നിര്‍മാണ പ്ലാന്റ് അടച്ചുപൂട്ടിയതോടെ സ്മാര്‍്ട്ട്ഫോണ്‍ വിപണിയില്‍ നിന്നുള്ള മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം വ്യക്തമാവുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ യുഎസില്‍ 1.6 ശതമാനവും ചൈനയില്‍ 0.4 ശതമാനവും മാത്രമാണ് മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍. സൌജന്യമായി വിന്‍ഡോസ് 10ലേക്ക് മാറാനുള്ള ഓഫര്‍ ഈ മാസം അവസാനിക്കാനിരിക്കെയാണ് മൈക്രോസോഫ്റ്റ് പരാജയം സമ്മതിച്ചത്. വിന്‍ഡോസ് 10 ലേക്കുള്ള സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന് വേണ്ടി ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന നോട്ടിഫിക്കേഷനുകള്‍ 100 കോടി തികക്കാനുള്ള കുതന്ത്രങ്ങളായും വിമര്‍ശിക്കപ്പെട്ടിരുന്നു.

TAGS :
Next Story