Quantcast

പോക്കിമോന്‍ ഗോ കളിക്കുന്നതിനിടെ 18 കാരന്‍ വെടിയേറ്റ് മരിച്ചു

MediaOne Logo

admin

  • Published:

    27 May 2018 4:31 PM IST

പോക്കിമോന്‍ ഗോ കളിക്കുന്നതിനിടെ 18 കാരന്‍ വെടിയേറ്റ് മരിച്ചു
X

പോക്കിമോന്‍ ഗോ കളിക്കുന്നതിനിടെ 18 കാരന്‍ വെടിയേറ്റ് മരിച്ചു

വെര്‍ച്ചലായുള്ള മൃഗത്തെ തേടി ഒരു വീട്ടിലേക്ക് അറിയാതെ കയറിയപ്പോഴാണ് വെടിവെപ്പും തുടര്‍ന്ന് മരണവും

സ്മാര്‍ട്ട്ഫോണില്‍ തംരഗമായി മുന്നേറുന്ന പോക്കിമോന്‍ ഗോ കളിക്കുന്നതിനിടെ 18കാരന്‍ വെടിയേറ്റ് മരിച്ചു. ഗ്വാട്ടിമാലയിലാണ് സംഭവം. പോക്കിമോന്‍ ഗോയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. ജെര്‍സണ്‍ ലോപസ് ഡി ലിയോണ്‍ എന്ന ബാലനാണ് മരിച്ചത്. വെര്‍ച്ചലായുള്ള മൃഗത്തെ തേടി ഒരു വീട്ടിലേക്ക് അറിയാതെ കയറിയപ്പോഴാണ് വെടിവെപ്പും തുടര്‍ന്ന് മരണവും സംഭവിച്ചത്. ലിയോണും ബന്ധുവായ 17കാരന്‍ പിക്കെനും കൂടിയാണ് പോക്കിമോന്‍ ഗോ കളിച്ചിരുന്നത്.

അമേരിക്കയിലെ ഫ്ലോറിഡയിലും പോക്കിമോന്‍ ഗോ കളിച്ചവര്‍ക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. മുന്നറിയിപ്പില്ലാതെ ഒരു പ്രദേശത്തേക്ക് കടന്നു കയറിയപ്പോള്‍ കവര്‍ച്ചക്കാരാണെന്ന ധാരണയിലാണ് രണ്ടംഗ സംഘത്തിനു നേരെ വെടിവെപ്പ് നടത്തിയത്. നിസാര പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടു. നമ്മുടെ ചുറ്റുപാടുകളുമായി വിർച്വൽ ഒബ്ജക്റ്റുകൾ ഒരുമിപ്പിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി അധിഷ്ഠിതമാണ് പോക്കിമോന്‍ ഗോ എന്ന ഗെയിം.

TAGS :
Next Story