Quantcast

നോക്കിയക്ക് വെല്ലുവിളിയുമായി ഡരാഗോ; വില വെറും 799രൂപ

MediaOne Logo

Muhsina

  • Published:

    27 May 2018 7:45 AM GMT

നോക്കിയക്ക് വെല്ലുവിളിയുമായി ഡരാഗോ; വില വെറും 799രൂപ
X

നോക്കിയക്ക് വെല്ലുവിളിയുമായി ഡരാഗോ; വില വെറും 799രൂപ

നോക്കിയയുടെ മൂന്നിലൊന്ന് വിലയുമായി വിപണിയിലെത്തിയ ഡരാഗോ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പനക്കെത്തുന്നത്.

നോക്കിയക്ക് വെല്ലുവിളിയുമായി ഡരാഗോയുടെ പുതിയ മോഡല്‍. നോക്കിയയുടെ മൂന്നിലൊന്ന് വിലയുമായി വിപണിയിലെത്തിയ ഡരാഗോ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പനക്കെത്തുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോയ മൊബൈല്‍ ഫോണുകളില്‍ ഒന്നായ 3310 നോക്കിയ വീണ്ടും അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത ആവേശത്തേടെയാണ് നോക്കിയ ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍, ഫോണ്‍ വിപണിയില്‍ എത്തിയപ്പോള്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം നിരാശരായി. 3310 രൂപയെന്ന ഫോണിന്റെ വിലയായിരുന്നു പ്രശ്‌നമായത്. ഈ അവസരം മുതലെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ഡരാഗോ എന്ന കമ്പനി.

നോക്കിയ 3310യുടെ പകര്‍പ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഡരാഗോ 3310 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ കാഴ്ചയില്‍ നോക്കിയ 3310 തന്നെ. നോക്കിയ. ഫോണിന്റെ മൂന്നിലൊന്ന് വിലയേ ഉള്ളൂ എന്നതാണ് ഡരാഗോ ഫോണിന്റെ മുഖ്യ ആകര്‍ഷണം.

വെറും 799 രൂപയ്ക്കാണ് കമ്പനി 3310 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് ഡരാഗോ 3310യുടെ വില്‍പന. എന്നാല്‍ നിലവില്‍ ഫോണ്‍ സോള്‍ഡ് ഔട്ട് ആണെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ കാണുന്നത്.

കാഴ്ചയില്‍ സമാനമാണെങ്കിലും നോക്കിയ-ഡരാഗോ ഫോണുകള്‍ തമ്മില്‍ വിലയിലുള്ള അന്തരം അവയുടെ സവിശേഷതകളിലുമുണ്ട്. നോക്കിയ ഫോണ്‍ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയുമായി എത്തുമ്പോള്‍ 1.77 ഇഞ്ചാണ് ഡരാഗോ ഫോണിന്റെ ഡിസ്‌പ്ലേ. നോക്കിയയുടെ 2 മെഗാപിക്‌സല്‍ ക്യാമറ ഡരാഗോയില്‍ 0.3 എംപിയായി കുറയുന്നു.......

നോക്കിയക്ക് 16 എംബി റാമും 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ഉള്ളപ്പോള്‍ ഡരാഗോയില്‍ 1 എംബി റാമും 8 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മെറിയുമാണുള്ളത്.

Next Story