Quantcast

സാംസങ് ഗാലക്സി ജെ7 പ്രൈം എത്തി; വിലയും പ്രത്യേകതകളും

MediaOne Logo

Alwyn

  • Published:

    28 May 2018 7:51 AM GMT

സാംസങ് ഗാലക്സി ജെ7 പ്രൈം എത്തി; വിലയും പ്രത്യേകതകളും
X

സാംസങ് ഗാലക്സി ജെ7 പ്രൈം എത്തി; വിലയും പ്രത്യേകതകളും

സാംസങിന്റെ ഏറ്റവും പുതിയ രണ്ടു ഫോണുകള്‍ വിപണിയിലേക്ക്‍.

സാംസങിന്റെ ഏറ്റവും പുതിയ രണ്ടു ഫോണുകള്‍ വിപണിയിലേക്ക്‍. ഗാലക്സി ജെ7 പ്രൈം, ജെ5 പ്രൈം എന്നിങ്ങനെ രണ്ടു സെമി ബജറ്റ് ഫോണുകളാണ് സാംസങ് ഇന്ന് പുറത്തിറക്കിയത്. ജെ7 പ്രൈമിന് 18,790 രൂപയും ജെ5 പ്രൈമിന് 14,790 രൂപയുമാണ് വില. സെപ്റ്റംബര്‍ അവസാനത്തോടെ ഈ സ്‍മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തും. ഫോണിനൊപ്പം വൊഡാഫോണിന്റെ പത്തു ജിബി ഡാറ്റ ഒരു ജിബിയുടെ നിരക്കില്‍ നല്‍കുന്ന ഓഫറും സാംസങ് വാഗ്ദാനം ചെയ്യുന്നു. എസ് പവര്‍ പ്ലാനിങ്, എസ് സെക്വര്‍, 1.6 ജിഗാഹെഡ്സ് ഒക്ടാകോര്‍ പ്രൊസസര്‍ തുടങ്ങിയവയാണ് ജെ7 പ്രൈമിന്റെ പ്രധാന പ്രത്യേകത.

ഗാലക്സി ജെ 7 പ്രൈം

1.6 ജിഗാഹെഡ്സ് ഒക്ടാ കോര്‍ പ്രൊസസര്‍
3ജിബി റാം
32 ജിബി സ്റ്റോറേജ്, മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ ഉയര്‍ത്താം
13 എംപി പ്രധാന കാമറ
8 എംപി മുന്‍കാമറ
മുന്‍കാമറയില്‍ എഫ്1.9 ലെന്‍സ് (വെളിച്ചക്കുറവിലും തെളിച്ചമുള്ള ഫോട്ടോകളെടുക്കാന്‍)
ഫിംഗര്‍ പ്രിന്റ് സ്കാനര്‍
3300 എംഎഎച്ച് ബാറ്ററി
1080 x 1920 (FHD) ല്‍ 5.5 ഇഞ്ച് ഡിസ്‍പ്ലേ
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് മാഷ്‍മലോ ഒഎസ്

ഗാലക്സി ജെ 5 പ്രൈം

5 ഇഞ്ച് ഡിസ്‍പ്ലേ
1.4 ജിഗാഹെഡ്സ് ക്വാഡ് കോര്‍ പ്രൊസസര്‍
2 ജിബി റാം
16 ജിബി സ്റ്റോറേജ്, മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ ഉയര്‍ത്താം
13 എംപി പ്രധാന കാമറ
5 എംപിബി മുന്‍ കാമറ
2400 എംഎഎച്ച് ബാറ്ററി
ആന്‍ഡ്രോയ്ഡ് 6.0 മാഷ്‍മലോ ഒഎസ്
വൈഡ് സെല്‍ഫി, പാം സെല്‍ഫി, ബ്യൂട്ടി ഫേസ് തുടങ്ങിയവയാണ് കാമറയുടെ പ്രത്യേകതകള്‍
ഡ്യുവല്‍ സിം

TAGS :
Next Story