Quantcast

കിടിലന്‍ ഫീച്ചറുകളുമായി ജിയോയുടെ ഡിടിഎച്ച് സര്‍വീസ് വരുന്നു 

MediaOne Logo

rishad

  • Published:

    28 May 2018 5:48 AM GMT

കിടിലന്‍ ഫീച്ചറുകളുമായി ജിയോയുടെ ഡിടിഎച്ച് സര്‍വീസ് വരുന്നു 
X

കിടിലന്‍ ഫീച്ചറുകളുമായി ജിയോയുടെ ഡിടിഎച്ച് സര്‍വീസ് വരുന്നു 

ജിയോയുടെ ലോഗോയോട് കൂടിയ സെറ്റ്‌ടോപ് ബോക്‌സിന്‍െ ചിത്രങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിന് പുറമെ ഡിജിറ്റല്‍ സാറ്റലൈറ്റ് രംഗത്തും കൈവെക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുത്തു കഴിഞ്ഞു. ജിയോയുടെ ഡിടിഎച്ച്(ഡയരക്ട് ടു ഹോം) സെറ്റ് ടോപ് ബോക്‌സുകള്‍ ഈ മാസം പുറത്തിറങ്ങും. ജിയോയുടെ ലോഗോയോട് കൂടിയ സെറ്റ്‌ടോപ് ബോക്‌സിന്‍െ ചിത്രം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റു ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിലക്കുറവിലായിരിക്കും ജിയോ ഡിടിഎച്ച് ലഭിക്കുക എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

സ്റ്റാന്റേര്‍ഡ് കേബിള്‍ കണക്ടര്‍, എച്ച്.ഡി.എം.ഐ, യു.എസ്ബി, പുറമെ ഓഡിയോ, വീഡിയോ ഔട്ട്പുട്ട് എന്നീ കേബിളുകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യവും ജിയോ ബോക്‌സിലുണ്ടാവും. തുടക്കത്തില്‍ 360 ചാനലുകളാണ് ജിയോ ടിവിയിലുണ്ടാവുക എന്നാണ് അറിയുന്നത്. ഇതില്‍ 50ലധികം ചാനലുകള്‍ എച്ച്.ഡി ക്വാളിറ്റിയിലുള്ളതാവും. പിന്നീട് ചാനല്‍ എണ്ണം കൂടും. ഏഴ് ദിവസത്തെ പ്രോഗ്രാമുകള്‍ സേവ് ചെയ്യാന്‍ കഴിയും. ജിയോ സെര്‍വറിലാണ് പ്രോഗ്രാമുകള്‍ സൂക്ഷിക്കുക. ശബ്ദ സൗകര്യത്തോടെയുള്ള റിമോട്ട് കണ്‍ട്രോളറാണ് ഏറ്റവും വലിയ പ്രത്യേകത. ചാനലിന്റെയോ, പ്രോഗ്രാമിന്റെയോ അല്ലെങ്കില്‍ അഭിനയിക്കുന്നവരുടെയോ പേര്‌
പറഞ്ഞാല്‍ ആ ചാനല്‍ മുമ്പിലെത്തും. ഇതിനായി റിമോട്ടില്‍ മൈക്ക് ബട്ടണ്‍ ഉണ്ടാവും.

എന്നാല്‍ വിലയോ, മാസ വാടകയോ സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മാസ വാടക 180 രൂപയായിരിക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

TAGS :
Next Story