Quantcast

ജിയോ എഫക്ടുമായി വോഡഫോണ്‍:19 രൂപയ്ക്ക് ഫ്രീ കോളും 100 എംബി ഡാറ്റയും

MediaOne Logo

Khasida

  • Published:

    28 May 2018 11:29 AM GMT

ജിയോ എഫക്ടുമായി വോഡഫോണ്‍:19 രൂപയ്ക്ക് ഫ്രീ കോളും 100 എംബി ഡാറ്റയും
X

ജിയോ എഫക്ടുമായി വോഡഫോണ്‍:19 രൂപയ്ക്ക് ഫ്രീ കോളും 100 എംബി ഡാറ്റയും

49 രൂപയ്ക്ക് ഫ്രീ കോളിനൊപ്പം 250 എം ബി ഡാറ്റയും

പ്രീപെയ്ഡ് 4 ജി ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുകളുമായി വോഡഫോണ്‍. വോഡഫോൺ പുതുതായി അവതരിപ്പിച്ചിട്ടുള്ള വോഡഫോൺ സൂപ്പർ ഡേ, വോഡഫോൺ സൂപ്പര്‍ വീക്ക്, പ്ലാനുകള്‍ വഴി അൺലിമിറ്റ‍ഡ് എസ്‍ടിഡി കോളുകളും അൺലിമിറ്റഡ് കോളുകളും ഡാറ്റയുമാണ് പ്രീപെയ്ഡ‍് ഉപയോക്താക്കൾക്ക് ലഭിക്കുക.

വോഡ‍ഫോൺ സൂപ്പര്‍ ഡേയിൽ പ്രീപെയ്ഡ് വരിക്കാർക്ക് 19 രൂപ റീചാര്‍ജി വോഡഫോൺ നെറ്റ് വർക്കിനുള്ളിൽ ഒരു ദിവസത്തേയ്ക്ക് വോഡഫോണ്‍ അൺലിമിറ്റഡ് ലോക്കൽ, എസ്‍ടിഡി കോളുകളും 100 എം ബി ഡാറ്റയുമാണ് ലഭിക്കുക. മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ ഈ ഓഫറില്‍ ഉള്‍പ്പെടില്ല.

വോഡഫോൺ സൂപ്പർ വീക്കിൽ രണ്ടു തരം നിരക്കുകളാണ് ഉള്ളത്. 49 രൂപ റീചാര്‍ജിൽ വോഡഫോണ്‍ നെറ്റ് വർക്കിനുള്ളിൽ ഒരാഴ്ചത്തേയ്ക്ക് വോഡാഫോണില്‍ നിന്ന് വോഡാഫോണിലേക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്‍ടിഡി കോളുകളും 250 എം ബി ഡാറ്റയുമാണ് ലഭിക്കുക.

ഈ ഓഫറുകള്‍ക്കൊപ്പം ഒരാഴ്ചത്തേക്ക് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 100 മിനിറ്റ് അധിക ടോക്ക്ടൈം ലഭിക്കുമെന്നതാണ് 89 രൂപ റീചാര്‍ജിന്റെ പ്രത്യേകത. ഓഫറുകള്‍ മൈ വോഡഫോൺ ആപ്പിലും റീട്ടെയിൽ ഔട്ട്‍ലെറ്റുകളിലും ലഭ്യമാണ്.

TAGS :
Next Story