Quantcast

ഐ ഫോണ്‍ എക്സ് - പുതിയ ഐ ഫോണ്‍?

MediaOne Logo

admin

  • Published:

    28 May 2018 10:31 AM GMT

ഐ ഫോണ്‍ എക്സ് - പുതിയ ഐ ഫോണ്‍?
X

ഐ ഫോണ്‍ എക്സ് - പുതിയ ഐ ഫോണ്‍?

ആയിരം ഡോളറാകും ഫോണിന്‍റെ അടിസ്ഥാന വിലയെന്നാണ് സൂചന. ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയാകും മറ്റ് രണ്ട് ഫോണുകളെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആപ്പിളിന്‍റെ പുതിയ ഐ ഫോണ്‍ അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ ഫോണിന്‍റെ പേര് യാദൃശ്ചികമായി പുറത്തായതായി സൂചന. ഐ ഫോണ്‍ എക്സ് എന്നാകും ഏറ്റവും പുതിയ ഫോണിന്‍റെ പേരെന്ന് ചില പ്രമുഖ ടെക്നോളജി സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരം ഡോളറാകും ഫോണിന്‍റെ അടിസ്ഥാന വിലയെന്നാണ് സൂചന. ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയാകും മറ്റ് രണ്ട് ഫോണുകളെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൊവ്വാഴ്ചയാണ് പുതിയ ഫോണുകള്‍ ഓദ്യോഗികമായി ആപ്പിള്‍ അവതരിപ്പിക്കുന്നത്.

ഐ ഫോണ്‍ 7, ഐ ഫോണ്‍ 7 പ്ലസ് എന്നിവയുടെ ചെറിയ ഭേദഗതികളോടെയുള്ളവയായിരിക്കും ഐ ഫോണ്‍ 8ും ഐ ഫോണ്‍ 8 പ്ലസും എന്നാണ് സൂചന. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ ഫോണ്‍ എക്സില്‍ കാതലായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. കാലങ്ങളായി ഐ ഫോണുകളില്‍ നിലവിലുള്ള മുന്‍ വശത്തെ ഹോം ബട്ടണ്‍ പുതിയ ഫോണിലുണ്ടാകില്ലെന്നാണ് അറിയുന്നത്. ചില സൂചനകള്‍ വഴിയാരും ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയുത എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അനിമോജി എന്ന മെസേജിങ് ആപ്ലിക്കേഷനാണ് പ്രതീക്ഷിക്കുന്ന മറ്റൊരു പുതുമ.

TAGS :
Next Story