Quantcast

യു ട്യൂബിന് വെല്ലുവിളിയുയര്‍ത്തി വീഡിയോ പ്ലാറ്റ്ഫോമുമായി ആമസോണ്‍

MediaOne Logo

admin

  • Published:

    28 May 2018 1:21 PM GMT

യു ട്യൂബിന് വെല്ലുവിളിയുയര്‍ത്തി വീഡിയോ പ്ലാറ്റ്ഫോമുമായി  ആമസോണ്‍
X

യു ട്യൂബിന് വെല്ലുവിളിയുയര്‍ത്തി വീഡിയോ പ്ലാറ്റ്ഫോമുമായി ആമസോണ്‍

രണ്ട് ബില്യണ്‍ സ്ഥിര ഉപയോക്താക്കളുള്ള യു ട്യൂബിന് വെല്ലുവിളിയുയര്‍ത്താന്‍ ആമസോണിന് എളുപ്പം സാധിക്കില്ലെന്ന വിലയിരുത്തലാ.....

വീഡിയോ പ്ലാറ്റ്ഫോം ലോകത്ത് യുട്യൂബിനുള്ള മേല്‍ക്കോയ്മ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംവിധാനവുമായി ആമസോണ്‍ രംഗത്ത്. ആമസോണ്‍ വീഡിയോ ഡയറക്ട് (Amazon video direct) എന്ന പുതിയ സംവിധാനം ഇന്നലെയാണ് ആഗോളതലത്തില്‍ ആമസോണ്‍ പരിചയപ്പെടുത്തിയത്. ആമസോണ്‍ ഡയറക്ടില്‍ അപ്ർലോഡ് ചെയ്യുന്ന വീഡിയോകള്‍ നിശ്ചിത തുകയ്ക്ക് വാങ്ങാനോ അല്ലെങ്കില്‍ നിശ്ചിത വാടക നല്‍കി ഉപയോഗിക്കാനോ കഴിയും. ഇതുകൂടാതെ പരസ്യങ്ങളോടെ വീഡിയോകള്‍ സൌജന്യമായി കാണാനുതകുന്ന തരത്തിലാണ് ഈ പ്ലാറ്റ്ഫോം സജ്ജീകരിച്ചിരിക്കുന്നത്.

വാടകയ്ക്ക് എടുക്കുന്നതോ വില്‍ക്കപ്പെടുന്നതോ ആയ വീഡിയോകളുടെ ഉടമകള്‍ക്ക് ആകെ ലഭിക്കുന്ന പണത്തിന്‍റെ അമ്പത് ശതമാനമാണ് ആമസോണ്‍ നല്‍കുക. പരസ്യത്തോടെ വീഡിയോ ആമസോണ്‍ പ്ലാറ്റ്ഫോമില്‍ എല്ലാവര്‍ക്കും ലഭിക്കുന്ന വിധത്തില്‍ അപ്ർലോഡ് ചെയ്യുന്നവര്‍ക്ക് ആകെ ലഭിക്കുന്ന പരസ്യ വരുമാനത്തിന്‍റെ നേര്‍പകുതി നല്‍കും.

രണ്ട് ബില്യണ്‍ സ്ഥിര ഉപയോക്താക്കളുള്ള യു ട്യൂബിന് വെല്ലുവിളിയുയര്‍ത്താന്‍ ആമസോണിന് എളുപ്പം സാധിക്കില്ലെന്ന വിലയിരുത്തലാണ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവയ്ക്കുന്നത്.

TAGS :
Next Story