Quantcast

ഐഫോണ്‍ 6എസ് ;കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ സ്മാര്‍ട്ട്ഫോണ്‍ 

MediaOne Logo

Rishad

  • Published:

    29 May 2018 7:23 AM GMT

ഐഫോണ്‍ 6എസ് ;കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ സ്മാര്‍ട്ട്ഫോണ്‍ 
X

ഐഫോണ്‍ 6എസ് ;കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ സ്മാര്‍ട്ട്ഫോണ്‍ 

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റപോയ സ്മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ 6എസ് എന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഐ.എച്ച്.എസ് മാര്‍കിറ്റ്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റപോയ സ്മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ 6എസ് എന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഐ.എച്ച്.എസ് മാര്‍ക്കിറ്റ്. അതിനൂതന സാങ്കേതിക വിദ്യകളുമായി ഐഫോണിന്‍റെ പുതിയ മോഡല്‍ ഇറങ്ങിയെങ്കിലും പഴയതിന് ഇപ്പോഴും വിപണിയില്‍ സ്വീകാര്യതയുണ്ടെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ് ഐ.എച്ച്.എസ് പറയുന്നത്. ഐഫോണ്‍ സെവന്‍, സെവന്‍ പ്ലസ്, സിക്സ് എസ് പ്ലസ്, എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ഐഫോണ്‍ സിക്സ് എസും സിക്സ് എസ് പ്ലസുമാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഷിപ്പ് ചെയ്ത മോഡലുകള്‍. സാംസങ് ഗ്യാലക്സി എസ് 7 എഡ്‍ജും എസ് സെവനുമാണ് വിറ്റുപോയ ഫോണുകളില്‍ അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും. ആദ്യ പത്തില്‍ അഞ്ച് സ്ഥാനങ്ങള്‍ മാത്രമാണ് സാംസങ്ങിന് ലഭിച്ചത്. ചൈനീസ് കമ്പനിയായ ഓപ്പോയും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

Next Story