Quantcast

സാംസങ് ഗാലക്സി എസ് 8 ബുധനാഴ്ച എത്തും; സവിശേഷതകളും വിലയും

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 7:09 AM GMT

സാംസങ് ഗാലക്സി എസ് 8 ബുധനാഴ്ച എത്തും; സവിശേഷതകളും വിലയും
X

സാംസങ് ഗാലക്സി എസ് 8 ബുധനാഴ്ച എത്തും; സവിശേഷതകളും വിലയും

ഡിസൈനിലും സുരക്ഷയിലും പ്രകടനമികവിലും ആരെയും വെല്ലുന്ന തരത്തിലാണ് സാംസങ് തങ്ങളുടെ ഫ്ലാഗ് ഷിപ്പുകള്‍ അവതരിപ്പിക്കുന്നത്.

ഏപ്രില്‍ 19. സ്‍മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തിരിച്ചടി നേരിടുന്ന സാംസങിന് നിര്‍ണായക ദിനമാണന്ന്. ടെക് ലോകം കണ്ണും കാതും തുറന്നിരിക്കുന്നതും ആ ദിവസത്തിനായാണ്. അന്നാണ് സാംസങിന്റെ ഗാലക്സി എസ് 8, എസ് 8 പ്ലസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക.

ഡിസൈനിലും സുരക്ഷയിലും പ്രകടനമികവിലും ആരെയും വെല്ലുന്ന തരത്തിലാണ് സാംസങ് തങ്ങളുടെ ഫ്ലാഗ് ഷിപ്പുകള്‍ അവതരിപ്പിക്കുന്നത്. 5.8 ഇഞ്ച് സ്ക്രീനാണ് എസ് 8 നുള്ളതെങ്കില്‍ ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോടു കൂടിയ 6.2 ഇഞ്ച് സ്ക്രീനാണ് എസ് 8 പ്ലസിനുള്ളത്. 'ബിക്‌സ്ബി' എന്ന ഡിജിറ്റല്‍ അസിസ്റ്റന്റാണ് പുതുതലമുറ ഫോണിന്റെ മുഖ്യ ആകര്‍ഷണം. ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ സിരി, മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന എന്നിവയുടെ സാംസങ് പതിപ്പാണ് 'ബിക്‌സ്ബി'. എട്ട് ഭാഷകള്‍ കേട്ട് മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ 'ബിക്‌സ്ബി'ക്ക് കഴിവുണ്ട്.

സുരക്ഷ ഉറപ്പുവരുത്താന്‍ ബയോമെട്രിക് സംവിധാനവും ഈ പുതുമുഖങ്ങളിലുണ്ടാകും. മികച്ച ബാറ്ററി ശേഷിയും എസ് 8, എസ് 8 പ്ലസ് ഫോണുകള്‍ക്കുണ്ട്. 2.3 ജിഗാഹെഡ്സില്‍ ക്വാല്‍കോമിന്റെ ഏറ്റവും പുതിയ പ്രൊസസറായ സ്നാപ്ഡ്രാഗണ്‍ 835 എസ്ഒഎസിലാണ് ഇവയുടെ പ്രവര്‍ത്തനം. എസ് 8 ല്‍ 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി ആയി ഉയര്‍ത്താനും കഴിയും. ആന്‍ഡ്രോയ്ഡിന്റെ 7.0 നൌഗട്ടിലാണ് പ്രവര്‍ത്തനം. ഡ്യുവല്‍ പിക്സല്‍ സംവിധാനത്തോടു കൂടിയ 12 മെഗാപിക്സല്‍ പ്രധാന കാമറയും ഓട്ടോഫോക്കസുള്ള 8 മെഗാപിക്സല്‍ സെല്‍ഫി കാമറയുമാണ് എസ് 8 ലുള്ളത്. 4 കെ വീഡിയോ ചിത്രീകരണവും സാധ്യം. ആക്ഷന്‍ രംഗങ്ങള്‍ പകര്‍ത്താന്‍ മികവാര്‍ന്ന കാമറയാണിതില്‍. സുരക്ഷക്കായി ആറ് സങ്കേതങ്ങളാണിതിലുള്ളത്. കണ്ണിലെ കൃഷ്ണമണി സ്‍കാന്‍ ചെയ്ത് ഉടമയെ തിരിച്ചറിയുന്ന ഐറിസ് സ്‍കാനാണ് ഇതില്‍ പ്രധാനം. ഇതു കൂടാതെ ഫേസ് സ്‍കാനര്‍, ഫിംഗര്‍ പ്രിന്റ്, പാറ്റേണ്‍, പാസ്‍വേഡ്, പിന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 47,000 രൂപയായിരിക്കും എസ് 8ന്. എസ് 8 പ്ലസിനാണെങ്കില്‍ ഏകദേശം 55,000 രൂപയോളമാകും.

Next Story