Quantcast

19 എംപി കാമറയും 4 ജിബി റാമുമായി പുതിയ എക്സ്പീരിയ ഫോണ്‍

MediaOne Logo

Alwyn

  • Published:

    30 May 2018 6:18 PM GMT

19 എംപി കാമറയും 4 ജിബി റാമുമായി പുതിയ എക്സ്പീരിയ ഫോണ്‍
X

19 എംപി കാമറയും 4 ജിബി റാമുമായി പുതിയ എക്സ്പീരിയ ഫോണ്‍

സോണിയുടെ പ്രീമിയം മോഡലായ എക്‌സ്പീരിയ XZന്റെ വലിപ്പം കുറഞ്ഞ പതിപ്പാണ് XZs.

എക്സ്പീരിയ റേഞ്ചിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സോണി എക്സ്പീരിയ എക്സ് ഇസഡ് എസ് ഇന്ത്യന്‍ വിപണിയിലെത്തി. ഫ്ളിപ്പ് കാര്‍ട്ട് വഴി ലഭ്യമാകുന്ന ഫോണ്‍ ഏപ്രില്‍ 11 മുതല്‍ റീട്ടെയില്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കും.

19 മെഗാപിക്‌സല്‍ റിയര്‍ കാമറ, 4 ജിബി റാം തുടങ്ങിയ മികച്ച സവിശേഷതകളുമായാണ് പുതിയ എക്‌സ്പീരിയ ഫോണ്‍ എത്തുന്നത്. സോണിയുടെ പ്രീമിയം മോഡലായ എക്‌സ്പീരിയ XZന്റെ വലിപ്പം കുറഞ്ഞ പതിപ്പാണ് XZs. 5.2 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്ഡി ട്രൈല്യൂമിനസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2017ലാണ് സോണി എക്‌സ്പീരിയയുടെ പുതിയ മോഡലുകള്‍ ആദ്യമായി അവതരിപ്പിച്ചത്. സിംഗിള്‍ സിം ഫോണാണ് XZs എങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഡ്യുവല്‍ സിം പതിപ്പും കമ്പനി എത്തിച്ചേക്കും. ബ്ലാക്ക്, ഐസ് ബ്ലൂ, വാം സില്‍വര്‍ നിറങ്ങളിലാണ് ഫോണ്‍ എത്തുക. വാട്ടര്‍ റെസിസ്റ്റന്റ്, സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ ക്യാപ്ചറിങ് തുടങ്ങിയവയാണ് XZs ന്റെ മറ്റ് പ്രത്യേകതകള്‍. വെറും 10 മിനിറ്റ് ചാര്‍ജ് കൊണ്ട് 5.5 മണിക്കൂറുകളോളം എക്സ്പീരിയ XZs പ്രവര്‍ത്തിക്കും. അര ലക്ഷം രൂപ വില മതിക്കുന്ന ഫോണ്‍ ഇന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് 4990 രൂപയുടെ സോണി എക്സ് ബി ടെന്‍ വയര്‍ലസ് സ്പീക്കറുകള്‍ സൌജന്യമായി ലഭിക്കും.

Next Story