Quantcast

ഐഫോണ്‍ 8 ന്റെ ഇന്ത്യയിലെ വില കേട്ടാല്‍ ഞെട്ടും...

MediaOne Logo

Alwyn K Jose

  • Published:

    30 May 2018 2:16 PM GMT

ഐഫോണ്‍ 8 ന്റെ ഇന്ത്യയിലെ വില കേട്ടാല്‍ ഞെട്ടും...
X

ഐഫോണ്‍ 8 ന്റെ ഇന്ത്യയിലെ വില കേട്ടാല്‍ ഞെട്ടും...

പത്താം വാര്‍ഷികത്തില്‍ ഇറക്കുന്ന ഐഫോണ്‍ 8, സ്‍മാര്‍ട്ട് ഫോണുകളുടെ ചക്രവര്‍ത്തിയാകണമെന്ന് ആപ്പിള്‍ ആഗ്രഹിച്ചു പോയതിനെ കുറ്റം പറയാന്‍ കഴിയില്ല.

പത്താം വാര്‍ഷികത്തില്‍ ഇറക്കുന്ന ഐഫോണ്‍ 8, സ്‍മാര്‍ട്ട് ഫോണുകളുടെ ചക്രവര്‍ത്തിയാകണമെന്ന് ആപ്പിള്‍ ആഗ്രഹിച്ചു പോയതിനെ കുറ്റം പറയാന്‍ കഴിയില്ല. ഇന്നത്തെ സാധ്യമായ ഏറ്റവും മുന്തിയ സാങ്കേതിക വിദ്യയാണ് ഐഫോണ്‍ 8 ല്‍ ഉണ്ടാവുക. മറ്റൊരു ഡിവൈസുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്തത്ര മികവിലാണ് ഐഫോണ്‍ 8 ന്റെ രൂപകല്‍പനയും അതിലെ സവിശേഷതകളും. അതുകൊണ്ട് തന്നെ ഇതിന്റെ വിലയും കുറച്ച് കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 12 ന് ആപ്പിള്‍ അവതരിപ്പിക്കാനിരിക്കുന്ന ഐഫോണ്‍ 8 ന്റെ വില യുഎസില്‍ 1199 ഡോളര്‍ ആയിരിക്കുമെന്നാണ് സൂചന. അടിസ്ഥാന മോഡലിന് 999 ഡോളര്‍ തുടങ്ങുന്ന വില ടോപ് വേരിയന്റില്‍ എത്തുമ്പോഴാണ് 1199 ഡോളറാകുക. എന്നാല്‍ ഇതേ ഐഫോണ്‍ 8 ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോള്‍ വില ഏകദേശം ഒരു ലക്ഷം രൂപ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ 3ഡി കാമറയുണ്ടെന്നതാണ് ഏറ്റവും പ്രധാന സവിശേഷതകളിലൊന്ന്. വെളിച്ചക്കുറവില്‍ പോലും ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് നിമിഷനേരം കൊണ്ട് (ഒരു സെക്കന്റിന്റെ പത്തു ലക്ഷത്തിലൊന്ന് സമയം) ഫോണ്‍ അണ്‍ലോക്ക് ആകും. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ ഫോണ്‍ ആകാന്‍ ഇതിന് സാധിക്കുന്നതും സാങ്കേതിക വിദ്യയുടെ 'അതിപ്രസരം' കൊണ്ട് തന്നെയാണ്. 64 ജിബി വേരിയന്റിന് 999 ഡോളറും 256 ജിബി മോഡലിന് 1099 ഡോളറും 512 ജിബി വേരിയന്റിന് 1199 ഡോളറുമായിരിക്കും യുഎസ് വിപണിയിലെ വില.

ഈ വില കൃത്യമായാല്‍ ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 8 ന്റെ വില ഒരു ലക്ഷം രൂപയിലധികമാകും. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഐഫോണ്‍ 7 പുറത്തിറക്കിയപ്പോള്‍ യുഎസ് വിപണിയില്‍ 649 ഡോളറും ഇന്ത്യന്‍ 60,000 രൂപയും ആയിരുന്നു വില. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്കിനപ്പുറം ഏകദേശം 20000 രൂപയോളമാണ് അധികമായി വില വന്നത്. ഇതേ രീതിയില്‍ തന്നെയാണ് ഇത്തവണയും ഇന്ത്യന്‍ വിപണിയില്‍ ഐഫോണിന്റെ വില കണക്കാക്കുന്നതെങ്കില്‍ 64 ജിബി വേരിയന്റിന് 92,000 രൂപയോളമായിരിക്കും വില. ടോപ് വേരിയന്റിന് 110000 രൂപയോളം മുടക്കേണ്ടി വരും. A 11 പ്രൊസസറിലായിരിക്കും ഐഫോണ്‍ 8 ന്റെ പ്രവര്‍ത്തനം. 3ജിബി റാമായിരിക്കും കരുത്ത്. ഏറ്റവും മികച്ച ഇമേജ് സെന്‍സറുള്ള ഡ്യുവല്‍ കാമറയുമുണ്ടാകും.

Next Story