വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ സുരക്ഷിതമല്ല

വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ സുരക്ഷിതമല്ല
ജർമൻ സെക്യൂരിറ്റി റിസർച്ച് സംഘമാണ് മെസേജിങ് ആപ്പായ വാട്ട്സ് ആപ്പിലെ സുരക്ഷ അപാകത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. അഡ്മിന്റെ അറിവില്ലാതെ ഒരാൾക്ക് ഗ്രൂപ്പ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ മറികടന്ന് ആര്‍ക്കും ഗ്രൂപ്പ് ചാറ്റില്‍ പ്രവേശിക്കാനാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ജർമൻ സെക്യൂരിറ്റി റിസർച്ച് സംഘമാണ് മെസേജിങ് ആപ്പായ വാട്ട്സ് ആപ്പിലെ സുരക്ഷ അപാകത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേക്ക് അഡ്മിന്റെ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയും. മാത്രമല്ല, ഇത്തരത്തില്‍ ഗ്രൂപ്പില്‍ കടന്നുകൂടുന്നവര്‍ക്ക് ഗ്രൂപ്പിലെ പുതിയ സന്ദേശങ്ങള്‍ വായിക്കാനും കഴിയും. സൂറിച്ചിൽ നടന്ന റിയൽ വേൾഡ് ക്രിപ്റ്റോ സെക്യൂരിറ്റി കോൺഫറൻസിലാണ് ഗവേഷകർ വാട്ട്സ് ആപ്പിന്റെ സുരക്ഷാ വീഴ്ച തുറന്നുകാട്ടിയിരിക്കുന്നത്.
Adjust Story Font
16

