Quantcast

ഇനി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അഞ്ചു മിനിറ്റ് മതി

MediaOne Logo

Khasida

  • Published:

    31 May 2018 2:33 AM GMT

ഇനി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അഞ്ചു മിനിറ്റ് മതി
X

ഇനി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അഞ്ചു മിനിറ്റ് മതി

2018ല്‍ പുതിയ ടെക്നോളജി പുറത്തിറക്കുമെന്ന് ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്റ്റോര്‍ ഡോട്ട്

അഞ്ച് മിനിറ്റ് കൊണ്ട് സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമോ? കഴിയുമെന്നാണ് ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി അവകാശപ്പെടുന്നത്. 2018ഓടെ ഈ സൌകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

മൊബൈല്‍ ബാറ്ററി ചാര്‍ജ് എന്നത് ഇന്നൊരു സാധാരണ മനുഷ്യന്റെ ജീവിത പ്രശ്‌നമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ അത്രയേറെ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനി ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടാലോ കുറഞ്ഞത് രണ്ട് മണിക്കൂര്‍ വേണം. എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് നമ്മുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞാലോ? അതും അഞ്ച് മിനിറ്റിനുള്ളില്‍. ആ കാലവും വിദൂരമല്ല.

2018ല്‍ പുതിയ ടെക്നോളജി പുറത്തിറക്കുമെന്ന് ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്റ്റോര്‍ ഡോട്ട് അറിയിച്ചു. 2015ലാണ് ഈ കമ്പനി ലാസ് വാഗാസില്‍ നടന്ന സിഇഎസ് ടെക് ഷോയില്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഫ്ലാഷ് ബാറ്ററി പ്രദര്‍ശിപ്പിച്ചിരുന്നു. 3 വര്‍ഷമായിരിക്കും ബാറ്ററിയുടെ ആയുസ്. ഈ കാലയളവിനുള്ളില്‍ 1,500 തവണ ബാറ്ററി ചാര്‍ജ് ചെയ്തുപയോഗിക്കാം. ഇത്തരം ബാറ്ററികളുടെ നിര്‍മാണം 2018ല്‍ സാധ്യമാകുമെന്ന് സ്റ്റോര്‍ഡോട്ട് ചീഫ് എക്സിക്യുട്ടീവ് ഡോറന്‍ മിര്‍സ്ഡോര്‍ഫ് അറിയിച്ചു. ഇതിനായി പ്രമുഖ നിര്‍മ്മാണ കമ്പനിയുമായി സ്റ്റോര്‍ഡോട്ട് കരാര്‍ ഒപ്പിട്ടുണ്ട്. എന്നാല്‍ ഏത് കമ്പനിയാണെന്നത് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്ന് മിര്‍സ്ഡോര്‍ഫ് പറഞ്ഞു.

5 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക് കാര്‍ ബാറ്ററിയും സ്‌റ്റോര്‍ ഡോട്ടിന്റെ പ്രോജക്ടിലുണ്ട്. ഈ ആഴ്ച ബെര്‍ലിനില്‍ നടന്ന ടെക്‍ഷോയില്‍ അത്തരം കാറുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റോര്‍ഡോട്ടിനെ കൂടാതെ നിരവധി നിര്‍മ്മാതാക്കള്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററികള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറില്‍, ക്വാല്‍ക്കം എന്ന കമ്പനി അ‍ഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യം നല്‍കുന്ന ക്വിക് ചാര്‍ജ് ഫോര്‍ സിസ്റ്റം ബാറ്ററികള്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

TAGS :
Next Story