Quantcast

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി വാട്‌സ്ആപ്പ്

MediaOne Logo

Ubaid

  • Published:

    1 Jun 2018 2:56 PM GMT

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി വാട്‌സ്ആപ്പ്
X

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി വാട്‌സ്ആപ്പ്

ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ഗ്രൂപ്പിൽ ടെ​ക്സ്റ്റ്, വീ​ഡി​യോ, ജി​ഫ്, ഡോ​ക്യു​മെ​ന്‍റ​സ്, വോ​യ്സ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നു​ള്ള അ​ധി​കാ​രം അ​ഡ്മി​ന് മാ​ത്ര​മാ​യി ചു​രു​ങ്ങും

ഗ്രൂ​പ്പ് അം​ഗ​ങ്ങളുടെ സ​ന്ദേ​ശ​ങ്ങ​ള്‍ നിയന്ത്രിക്കാന്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന ‘റെ​സ്ട്രി​ക്റ്റ​ഡ് ഗ്രൂ​പ്പ്’ ഫീ​ച്ച​റു​മാ​യി വാ​ട്സ്ആ​പ്പ്. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ഗ്രൂപ്പിൽ ടെ​ക്സ്റ്റ്, വീ​ഡി​യോ, ജി​ഫ്, ഡോ​ക്യു​മെ​ന്‍റ​സ്, വോ​യ്സ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നു​ള്ള അ​ധി​കാ​രം അ​ഡ്മി​ന് മാ​ത്ര​മാ​യി ചു​രു​ങ്ങും. ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ "റെസ്ട്രിക്ടഡ് ഗ്രൂപ്പ്' സെറ്റിംഗ് ആക്ടിവേറ്റ് ചെയ്യാനാകൂ. ഇങ്ങനെ ചെയ്താൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് അഡ്മിൻ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും മീഡിയയും വായിക്കാൻ മാത്രമേ കഴിയുകയുള്ളൂ, പ്രതികരിക്കാനാവില്ല. ഗ്രൂപ്പിലേക്ക് സന്ദേശം അയക്കണമെങ്കിൽ "മെസേജ് അഡ്മിൻ' എന്ന പുതിയ ഓപ്ഷൻ ഉപയോഗിച്ച് അഡ്മിന്‍റെ അനുമതി തേടണം. അതേസമയം, ഒരു ഗ്രൂപ്പ് 72 മണിക്കൂറിൽ ഒരു തവണ മാത്രമെ റെസ്ട്രിക്ട് ആക്കാൻ സാധിക്കുകയുള്ളൂ.

എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനും ഇടപഴകാനും സാധിക്കുന്ന സൗഹൃദ കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗൗരവതരമായ വാര്‍ത്തകളും വിവരങ്ങളും കൈമാറുന്നത് അത്ര സുഖകരമാവില്ല. ഗ്രൂപ്പ് അംഗങ്ങളുടെ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കി പകരം ഗ്രൂപ്പ് അംഗങ്ങള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് കൈമാറാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. കൂടാതെ വരുന്ന അപ്‌ഡേറ്റുകളില്‍ കൂടുതല്‍ പുതിയ ഫീച്ചറുകളും പ്രശ്‌ന പരിഹാരങ്ങളും ഉണ്ടാവും. വാട്സ്ആപ്പ് ബീറ്റ വേർഷനിലാ​ണ് പു​തി​യ ഫീ​ച്ച​ർ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ഫീ​ച്ച​റു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന വാ​ബീ​റ്റഇ​ൻ​ഫോ എ​ന്ന സൈ​റ്റ് ത​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച് വാ​ട്സ്ആ​പ്പി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

TAGS :
Next Story