Quantcast

സാംസങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് ഇന്ത്യയിലെത്തി

MediaOne Logo

rishad

  • Published:

    1 Jun 2018 6:00 AM GMT

സാംസങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് ഇന്ത്യയിലെത്തി
X

സാംസങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് ഇന്ത്യയിലെത്തി

സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി

സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ക്യാമറ ഉള്‍പ്പെടെ മികച്ച ഫീച്ചറുകളാണ് ഇൌ രണ്ട് ഫോണുകളിലേയും പ്രത്യേകതകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗ്യാലക്സി എസ് 8, എസ് 8 പ്ലസ് സ്മാര്‍ട്‌ഫോണു കളിലെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റമൊന്നുമില്ല പുതിയ മോഡലുകള്‍ക്ക്. വില സാധാരണക്കാര്‍ക്ക് താങ്ങുന്നതല്ല. 64 ജിബി മോഡല്‍ ഗ്യാലക്സി എസ്9ന് 57,900 രൂപയും 256 ജിബി മോഡലിന് 65,900 രൂപയുമാണ് വില. എസ്9 പ്ലസിന് 64,900(64 ജിബി), 72,900(256ജിബി) എന്നിങ്ങനെയാണ് വില. ഇൌ മാസം പതിനാറ് മുതല്‍ വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെയും അല്ലാതെയും വാങ്ങാം. പര്‍പ്പ്ള്‍, കോറല്‍ ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാവും. ഡ്യൂവല്‍ ക്യാമറ, എആര്‍ ഇമോജിസ്, ബിക്സ്ഫൈ വിഷന്‍, ഫേസ്ഐഡി, മികച്ച ഡ്യൂവല്‍ സ്പീക്കര്‍ തുടങ്ങി ഒരു പിടി പ്രത്യേകതകളുമായാണ് സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ എത്തിയിരിക്കുന്നത്.

Next Story