Quantcast

ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റ ഓഫറുമായി എയര്‍ടെല്‍

MediaOne Logo

Alwyn

  • Published:

    2 Jun 2018 10:59 AM IST

ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റ ഓഫറുമായി എയര്‍ടെല്‍
X

ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റ ഓഫറുമായി എയര്‍ടെല്‍

റിലയന്‍സ് ജിയോയുടെ ആറു മാസത്തെ സൗജന്യ 4ജി ഡാറ്റ ഓഫറിനെ കടത്തിവെട്ടാന്‍ എയര്‍ടെല്‍.

റിലയന്‍സ് ജിയോയുടെ ആറു മാസത്തെ സൗജന്യ 4ജി ഡാറ്റ ഓഫറിനെ കടത്തിവെട്ടാന്‍ എയര്‍ടെല്‍. ഒരു വര്‍ഷത്തേക്ക് 9000 രൂപ വിലമതിക്കുന്ന 4ജി ഡാറ്റയാണ് സൗജന്യമായി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ഗുണമാകുന്ന ഈ ഓഫര്‍ പക്ഷേ, ജിയോ അടക്കം മറ്റു മൊബൈല്‍ കമ്പനികള്‍ക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുക. കാരണം വേറൊന്നുമല്ല, മറ്റു മൊബൈല്‍ കമ്പനികളില്‍ നിന്ന് എയര്‍ടെല്ലിലേക്ക് പോര്‍ട്ട് ചെയ്ത് എത്തുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. ഇത്തരത്തിൽ എയർടെല്ലിലെത്തുന്ന ഉപഭോക്താക്കൾ 345 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ മാസം 3 ജിബി 4 ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കും. എകദേശം 9,000 രൂപയുടെ മൂല്യം വരുന്നതാണ്​ ഈ ​ഓഫർ. ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി. നിലവിലുള്ള എയർടെൽ ഉപഭോക്താകൾ സിം 4 ജിയിലേക്ക്​ അപ്​ഗ്രേഡ്​ ചെയ്യുമ്പോഴും ഓഫർ ലഭ്യമാകും. ജനുവരി നാല്​ മുതൽ ഫെബ്രുവരി 28 വരെ പുതിയ ഓഫർ സ്വീകരിക്കാന്‍ കഴിയും​. ഈ ഓഫർ പ്രകാരം ആദ്യതവണ റീചാർജ്​ ചെയ്യുമ്പോൾ മൈ എയർടെൽ ആപ്പ്​ വഴി റീചാർജ്​ ചെയ്യണം.

Next Story