Quantcast

ഐഫോണ്‍ ടെന്‍ നവംബര്‍ മുതല്‍ ഇന്ത്യയില്‍, വില 89,000 രൂപ

MediaOne Logo

admin

  • Published:

    2 Jun 2018 3:04 AM GMT

ഐഫോണ്‍ ടെന്‍ നവംബര്‍ മുതല്‍ ഇന്ത്യയില്‍, വില 89,000 രൂപ
X

ഐഫോണ്‍ ടെന്‍ നവംബര്‍ മുതല്‍ ഇന്ത്യയില്‍, വില 89,000 രൂപ

ബേസല്‍ ലെഡ് ഡിസൈനോട് കൂടിയ ഐ ഫോണ്‍ പത്തിന്‍റെ ഏറ്റവും വലിയ സവിശേഷത ഹോം ബട്ടന്‍റെ അഭാവമാണ്. പുതുമകളോടു കൂടിയ ഫെയിസ് ഡിറ്റക്ഷന്‍ സംവിധാനമാണ് ആപ്പിളിന്‍റെ പുതിയ ഐ ഫോണിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.

ഏറെ പുതുമകളോടെ ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണിന്‍റെ പുതിയ പതിപ്പായ ഐ ഫോണ്‍ പത്ത് (എക്സ്) നവംബര്‍ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. 64 ജിബി പതിപ്പിന് ഏതാണ്ട് 89,000 രൂപ വില മതിക്കുമെന്നാണ് പ്രതീക്ഷ. 256 ജിബി മോഡലിന് 1,02,000 രൂപയാകും വില. ഐഫോണ്‍ ടെന്നിന് പുറമേ ഐ ഫോണ്‍ എട്ട്, ഐ ഫോണ്‍ എട്ട് പ്ലസ്, ആപ്പിള്‍ വാച്ച് , ആപ്പിള്‍ ടിവി എന്നിവയുടെ പുതിയ പതിപ്പുകളും ആപ്പിള്‍ ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി പുറത്തിറക്കി.

ബേസല്‍ ലെഡ് ഡിസൈനോട് കൂടിയ ഐ ഫോണ്‍ പത്തിന്‍റെ ഏറ്റവും വലിയ സവിശേഷത ഹോം ബട്ടന്‍റെ അഭാവമാണ്. നാളിതുവരെയുള്ള ഐ ഫോണ്‍ പതിപ്പുകളുടെ ഭാഗമായ ഹോം ബട്ടന് പകരമായി മുന്‍ഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്‌ക്രീനില്‍ സ്വൈപ്പ് ചെയ്ത് ഹോം സ്‌ക്രീനിലെത്താന്‍ കഴിയും. ഏഴ് മെഗാപിക്സല്‍ മുന്‍ കാമറയോട് കൂടിയ ഫോണിന് 12 മെഗാപിക്സല്‍ പിന്‍ കാമറ കൂടുതല്‍ കരുത്ത് പകരുന്നു. പുതുമകളോട് കൂടിയ ഫെയിസ് ഡിറ്റക്ഷന്‍ സംവിധാനമാണ് ആപ്പിളിന്‍റെ പുതിയ ഐ ഫോണിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. രാത്രി പോലും ഉപയോക്താവിന്‍റെ മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം.

ഐഒഎസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കൂടിയ ഐ ഫോണ്‍ പത്തിന്‍റെ സ്‌ക്രീന്‍ പുതിയ 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്പ്ലേയാണ്. 1125X2436 റെസല്യൂഷനോട് കൂടി ഫോണ്‍ ഇമോജിക്ക് പകരം അനിമോജിയെ പിന്തുണയ്ക്കുന്നതാണ്.

TAGS :
Next Story