Quantcast

ബോളിവുഡ് താരം ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

MediaOne Logo

Jaisy

  • Published:

    2 Jun 2018 3:02 AM GMT

ബോളിവുഡ് താരം ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍
X

ബോളിവുഡ് താരം ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

1948ലാണ് ഷെയ്ക്കിന്റെ ജനനം

ബോളിവുഡ് നടന്‍ ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. 1948ലാണ് ഷെയ്ക്കിന്റെ ജനനം. 2013 ഡിസംബര്‍ 27ന് തന്റെ അറുപത്തിയഞ്ചാം വയസില്‍ ഷെയ്ക്ക് ഈ ലോകത്തോട് വിട പറയുകയും ചെയ്തു. പിതാവിനെപ്പോലെ അഭിഭാഷകന്‍ ആവുക എന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് വണ്ടി കയറിയ ഷെയ്ക്ക് ഒടുവില്‍ അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.

ഗരം ഹാവയാണ് ഫറൂഖ് ഷെയ്ക്കിലെ നടനെ ജനം തിരച്ചിറിഞ്ഞ ചിത്രം. സത്യജിത് റായിയുടെ ഷാറ്റര്‍ജി കി കില്ലാഡി, ഗമന്‍, ചഷ്മേ ബാദൂര്‍, ഉമ്രാവു ജാന്‍, ബാസര്‍ എന്നീ ചിത്രങ്ങളിലെ ഷെയ്ക്കിന്റെ അഭിനയം മികച്ചുനിന്നു. 2000ത്തില്‍ അദ്ദേഹം മിനിസ്ക്രീനിലാണ് കൂടുതല്‍ പ്രത്യക്ഷപ്പെട്ടത്.

TAGS :
Next Story