'കുമ്മനടി' അര്‍ബണ്‍ ഡിക്ഷ്ണറിയില്‍

'കുമ്മനടി' അര്‍ബണ്‍ ഡിക്ഷ്ണറിയില്‍
പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നിവയാണ് നല്‍കിയിട്ടുള്ള നിര്‍വചനങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മെട്രോ യാത്രയിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ സാന്നിധ്യം സൃഷ്ടിച്ച വിവാദത്തോടെ രൂപം കൊണ്ട ' കുമ്മനടി' സാധാരണക്കാരുടെ നിഘണ്ടുവായ അര്‍ബണ്‍ ഡിക്ഷണറിയിലും. പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നിവയാണ് നല്‍കിയിട്ടുള്ള നിര്‍വചനങ്ങള്‍.

കുമ്മനത്തെ കണക്കിന് പരിഹസിച്ച് രൂപം കൊണ്ട ട്രോളുകളുടെ തിര അവസാനിക്കുന്നതിന് മുമ്പാണ് അര്‍ബണ്‍ ഡിക്ഷണറിയിലും 'കുമ്മനടി' സ്ഥാനം പിടിച്ചിട്ടുള്ളത്.
Next Story
Adjust Story Font
16

