Quantcast

ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ മേല്‍ ചാരക്കണ്ണുകള്‍

MediaOne Logo

Alwyn

  • Published:

    4 Jun 2018 9:00 AM GMT

ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ മേല്‍ ചാരക്കണ്ണുകള്‍
X

ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ മേല്‍ ചാരക്കണ്ണുകള്‍

അമേരിക്കന്‍ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ചൈനീസ് സോഫ്റ്റ് വെയര്‍ കമ്പനി അഡ്യുപ്സ് നിരീക്ഷണത്തിലാണ്.

ചൈനീസ് ഫോണുകള്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ ചൈനീസ് സോഫ്റ്റ് വെയര്‍ കമ്പനി അഡ്യുപ്സ് നിരീക്ഷണത്തിലാണ്.

ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ അമേരിക്കയിലെ നിരവധിയാളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം ഏവരേയും ഞെട്ടിക്കുന്നതാണ്. ഓരോ 72 മണിക്കൂറിലും സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ചൈനയിലേക്ക് അയക്കുന്നു. മൊബൈല്‍ സെക്യൂരിറ്റി സ്ഥാപനമായ കിപ്‌റ്റോവയാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്ക് എന്‍ഡു റ്റു എന്‍ഡ് സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഷാങ്ഹായ് അഡ്യുപ്സ് ടെക്നോളജിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ടെക്സ്റ്റ് മേസേജുകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് , കോള്‍ ലോഗുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങി സകല ഉപഭോക്തൃ വിവരങ്ങളും ഇവര്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനയില്‍ നിന്നെത്തുന്ന സ്മാര്‍ട്ട് ഫോണുകളുടെ കോഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. എന്നാല്‍ എത്രത്തോളം വിവരങ്ങളാണ് ചോര്‍ത്തിയെന്ന് ഉപഭോക്താക്കള്‍ക്ക് അറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരങ്ങള്‍ ചോര്‍ത്താനായി ചൈനയില്‍ നിന്നെത്തുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ നേരത്തെ ചില സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ഡിസ്‌പോസബിള്‍ അല്ലെങ്കില്‍ പ്രീപെയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ഇന്റര്‍നാഷണല്‍ ഉപഭോക്താക്കളെയാണ് ഈ സോഫ്റ്റ് വെയര്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. എന്നാല്‍ കുറ്റാരോപിതരായ അഡ്യുപ്സ് കമ്പനി ഈ വാര്‍ത്ത നിഷേധിച്ചു.

Next Story