Quantcast

വിലക്കുറവില്‍ ഐഫോണ്‍ മോഡലുകള്‍

MediaOne Logo

rishad

  • Published:

    4 Jun 2018 9:45 AM GMT

വിലക്കുറവില്‍ ഐഫോണ്‍ മോഡലുകള്‍
X

വിലക്കുറവില്‍ ഐഫോണ്‍ മോഡലുകള്‍

മൂന്ന് പുതിയ മോഡലുകള്‍ വിപണിയിലെത്തിയതോടെ ഐഫോണ്‍ മുന്‍ മോഡലുകളില്‍ വന്‍വിലക്കുറവ്

ആപ്പിള്‍ കുടുംബത്തില്‍ നിന്ന് മൂന്ന് പുതിയ മോഡലുകള്‍ വിപണിയിലെത്തിയതോടെ ഐഫോണ്‍ മുന്‍ മോഡലുകള്‍ക്ക് വിലകുറച്ചു. ഐഫോണ്‍ എക്‌സ്, ഐഫോണ്‍8, ഐഫോണ്‍8 പ്ലസ് എന്നിവയാണ് ആപ്പിള്‍ പുതുതായി അവതരിപ്പിച്ചത്. മുന്‍ മോഡലുകളായ ഐഫോണ്‍ 7, ഐഫോണ്‍ 7പ്ലസ്, ഐഫോണ്‍ സിക്‌സ് എസ്, ഐഫോണ്‍ സിക്‌സ് എസ് പ്ലസ് എന്നിവയുടെ വിലയാണ് രാജ്യത്ത് കുറഞ്ഞത്. ആപ്പിള്‍ പുതിയ മോഡലുകള്‍ ഇറക്കുമ്പോള്‍ മുന്‍ മോഡലുകള്‍ക്ക് സാധാരണ വിലകുറയാറുണ്ട്.

ഐഫോണ്‍ 7(32ജിബി)ക്ക് 56,200ഉം 128 ജിബിക്ക് 65,200 രൂപയുമായിരുന്നു ആദ്യം. പുതുക്കിയ വിലയനുസരിച്ച് ഇവരണ്ടും യഥാക്രമം 49,000ത്തിനും 58,000ത്തിനും ലഭിക്കും. ശരാശരി ഏഴായിരം രൂപയിലധികമാണ് കുറവ്. ഐഫോണ്‍ 7പ്ലസ് (32ജിബി) 67,300 രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ വില 59,000ആണ്. 128 ജിബിക്ക് ഇപ്പോഴത്തെ വില 68,000ആണ്. നേരത്തെ 76,200 രൂപയായിരുന്നു.

ഐഫോണ്‍ സിക്‌സ്എസ്(32 ജിബി)46,900 ആയിരുന്നു നേരത്തെയുള്ള വിലയെങ്കില്‍ ഇപ്പോള്‍ 40,000ത്തിന് ലഭിക്കും. 128 ജിബി മോഡലിന് ഇപ്പോഴത്തെ വില 49,000 ആണ്. നേരത്തെ 55,900 ആയിരുന്നു. ഐഫോണ്‍ സിക്‌സ് എസ് പ്ലസ് (32ജിബി) 56,100ല്‍നിന്നും 49,000ത്തിലെത്തി. 128 ജിബി മോഡലിന് 58,000 രൂപയാണ് പുതുക്കിയ വില. നേരത്തെ 65,000 ആയിരുന്നു.

വമ്പന്‍ പ്രത്യേകതകളോട് കൂടിയാണ് ആപ്പിള്‍ തങ്ങളുടെ പുതിയ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചത്. ഐഫോണിന്റെ പത്താം വാര്‍ഷികത്തിലായിരുന്നു ഈ മൂന്ന് മോഡലുകളും രംഗത്തിറക്കിയത്. അതേസമയം ഇന്ത്യയിലെത്താന്‍ അല്‍പംകൂടി കാത്തിരിക്കണം. വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഓഫറുകള്‍ കൂടി പ്രഖ്യാപിക്കുകയാണെങ്കില്‍ വില വീണ്ടും കുറഞ്ഞേക്കും.

Next Story