Quantcast

ഒരു ഐഫോണ്‍ വില്‍ക്കുമ്പോള്‍ ആപ്പിളിന് ലാഭം 9600 രൂപ; മറ്റു കമ്പനികളുടെ ലാഭം ഇങ്ങനെ...

MediaOne Logo

Alwyn K Jose

  • Published:

    5 Jun 2018 6:52 AM GMT

ഒരു ഐഫോണ്‍ വില്‍ക്കുമ്പോള്‍ ആപ്പിളിന് ലാഭം 9600 രൂപ; മറ്റു കമ്പനികളുടെ ലാഭം ഇങ്ങനെ...
X

ഒരു ഐഫോണ്‍ വില്‍ക്കുമ്പോള്‍ ആപ്പിളിന് ലാഭം 9600 രൂപ; മറ്റു കമ്പനികളുടെ ലാഭം ഇങ്ങനെ...

ഏതൊരു മേഖലയിലും ഒരു ആഡംബരഭീമനുണ്ടാകും. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ആപ്പിള്‍ അത്തരമൊരു അതികായനാണ്.

ഏതൊരു മേഖലയിലും ഒരു ആഡംബരഭീമനുണ്ടാകും. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ആപ്പിള്‍ അത്തരമൊരു അതികായനാണ്. ഉത്പന്നത്തിന്റെ വിലയില്‍ വലിയൊരു ഭാഗം ആപ്പിള്‍ എന്ന പേരിന് നല്‍കുന്നതാണെന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ആ ലാഭം എത്രയെന്ന് അറിയാമോ ? ഓരോ ഐഫോണും വിറ്റുപോകുമ്പോള്‍ ആപ്പിളിന് ലഭിക്കുന്നത് ഭീമന്‍ ലാഭമാണ്. ജൂലൈ - സെപ്റ്റംബറിലെ കണക്കനുസരിച്ച് ഒരു ഐഫോണ്‍ വില്‍ക്കുമ്പോള്‍ ശരാശരി 151 ഡോളറാണ് ആപ്പിളിന്റെ ലാഭം. അതായത്, 9,600 രൂപയിലേറെ.

പ്രധാന എതിരാളിയായ സാംസങിനെക്കാള്‍ അഞ്ചിരട്ടിയിലധികമാണ് ആപ്പിളിന് ഓരോ ഡിവൈസും വിറ്റുപോകുമ്പോള്‍ ലഭിക്കുന്നത്. ആപ്പിളിനോട് മത്സരിച്ചുനില്‍ക്കുന്ന സാംസങിന് ഓരോ യൂണിറ്റ് വില്‍ക്കുമ്പോഴും ലാഭം ശരാശരി 1,900 രൂപ മാത്രമാണ്. ചൈനീസ് ബ്രാന്‍‍‍ഡുകളായ ഷവോമി അടക്കമുള്ളയ്ക്കു ലഭിക്കുന്നതിനേക്കാള്‍ 14 മടങ്ങില്‍ അധികമാണ് ആപ്പിളിന് ലഭിക്കുന്ന ശരാശരി ലാഭം. ഷവോമിയുടെ പ്രതി യൂണിറ്റ് ലാഭം വെറും രണ്ടു ഡോളറാണ്. അതായത്, 130 രൂപയില്‍ താഴെ. ഹാന്‍ഡ്‌സെറ്റ് വ്യവസായത്തിലെ മൊത്തം ലാഭത്തില്‍ ഏതാണ്ട് 60 ശതമാനവും ആപ്പിളിന് സ്വന്തമാണ്. 26 ശതമാനവുമായി സാംസങ് രണ്ടാമതും 4.9 ശതമാനവുമായി ഹുവായ് മൂന്നാമതുമാണ്. ഓപ്പോ, വിവോ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ലാഭ വളര്‍ച്ചയില്‍ 67 ശതമാനവുമായി ഹുവായ് ആണ് മുമ്പില്‍. ഹുവായിക്ക് ഒരു യൂണിറ്റിന് 961 രൂപ ലാഭം ലഭിക്കുമ്പോള്‍ ഒപ്പോയ്ക്ക് 897 രൂപയും വിവോയ്ക്ക് 833 രൂപയുമാണ് ലഭിക്കുന്നത്.

Next Story