Quantcast

torrentz.eu ഇനിയില്ല, പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിപ്പ്

MediaOne Logo

Damodaran

  • Published:

    6 Jun 2018 11:26 AM IST

torrentz.eu ഇനിയില്ല, പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിപ്പ്
X

torrentz.eu ഇനിയില്ല, പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിപ്പ്

കിക്കാസ് ടൊറന്‍റ് പ്രവര്‍ത്തനം നിര്‍ത്തി അധികം വൈകാതെയാണ് torrentz.euയും വിടവാങ്ങിയതെന്നതും ശ്രദ്ധേയമാണ്.  2003ല്‍.....

ലോകത്തെ ഏറ്റവും വലിയ ടൊറന്‍റ് സൈറ്റുകളില്‍ ഒന്നായ torrentz.eu എന്നന്നേക്കുമായി അടച്ചുപൂട്ടി. ടൊറന്‍റ് മെറ്റ സെര്‍ച്ച് എഞ്ചിന്‍ ലോകത്തെ അതികായരായ torrentz.eu പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഈ മേഖലയിലെ വലിയൊരു സാന്നിധ്യമാണ് ഇല്ലാതാകുന്നത്. കിക്കാസ് ടൊറന്‍റ് പ്രവര്‍ത്തനം നിര്‍ത്തി അധികം വൈകാതെയാണ് torrentz.euയും വിടവാങ്ങിയതെന്നതും ശ്രദ്ധേയമാണ്. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച torrentz.eu കഴിഞ്ഞ 13 വര്‍ഷമായി ടൊറന്‍റ് മേഖലയിലെ സ്ഥിര സാന്നിധ്യമായിരുന്നു. ലക്ഷകണക്കിന് വിസിറ്റര്‍മാരാണ് പ്രതിദിനം സൈറ്റ് സന്ദര്‍ശിച്ചത്.

സ്ഥാപകനായ ആര്‍റ്റം വോളി പോളണ്ടില്‍ വച്ച് പൊലീസ് പിടിയിലായതോടെയാണ് കിക്കാസിന് രംഗം വിടേണ്ടി വന്നത്. കോപ്പി റൈറ്റ് ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയായിരുന്നു നടപടി.

TAGS :
Next Story