ഷവോമിയുടെ എം.ഐ എ2 വിപണിയിലേക്ക്
കഴിഞ്ഞ വര്‍ഷം എം.ഐ എ1 വിപണിയിലെത്തിച്ചിരുന്നു
അമ്പരപ്പിക്കുന്ന പ്രത്യേകതകളോടെ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കുന്ന ഷവോമി പുതിയ മോഡലുമായി രംഗത്തെത്തുന്നു. ഷവോമിയുടെ എം.ഐ എ2 എന്നാണ് മോഡലിന്റെ പേര്. നേരത്തെ വരുമെന്ന് റിപ്പോര്‍ട്ടുകളു ണ്ടായിരുന്നുവെങ്കിലും വിലയും ഫീച്ചറുകളും അടുത്തിടെയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം എം.ഐ എ1 വിപണിയിലെത്തിച്ചിരുന്നു. ഇതിന്റെ പരിഷ്‌കരിച്ച രൂപമാണ് എം.ഐ എ2. ക്യാമറയും കിടിലന്‍ ഡിസ്‌പ്ലെയുമാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആന്‍ഡ്രോയിഡ് വണ്‍ ഓഎസ് വേര്‍ഷന്‍ മോഡല്‍ ബ്ലാക്ക്, ബ്ലൂ, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാവും. ഈ മാസം അവസാനത്തോടെയാവും വിപണി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. 32, 64 ജിബി വാരിയന്റുകളിലാണ് മോഡല്‍. 32 ജിബിക്ക് ഏകദേശം 19,800ഉം 64ജിബിക്ക് 22500 ആകും വില.
മുന്നിലും പിന്നിലും 20 മെഗാപിക്‌സലാണ് ക്യാമറ. 12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോട് കൂടിയാണിത്. മെറ്റല്‍ബോഡി, 3010എം.എ.എച്ച് ബാറ്ററി, 4ജിബി റാം, 5.99ഇഞ്ച് ഡിസ്‌പ്ലെ, ക്യുക്ക് ചാര്‍ജിങ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
Adjust Story Font
16