Quantcast

നോക്കിയയുടെ പുതിയ മോഡല്‍ 

നോക്കിയ 5.1 എന്ന മോഡല്‍ മോസ്‌കോയില്‍ അവതരിച്ചു. 

MediaOne Logo

Web Desk

  • Published:

    25 Jun 2018 8:56 AM GMT

നോക്കിയയുടെ പുതിയ മോഡല്‍ 
X

പുതിയ മോഡലുമായി നോക്കിയ എത്തുന്നു. നോക്കിയ 5.1 എന്ന മോഡല്‍ മോസ്‌കോയില്‍ അവതരിച്ചു. ഇന്ത്യയില്‍ അടുത്ത ആഴ്ച വില്‍പനക്കെത്തും. 13,000- 14,000 രൂപയാണ് വില കണക്കാക്കുന്നത്. രണ്ട് വാരിയന്റുകളിലാണ് എത്തുന്നത്. 2ജിബി റാം +16ജിബി സ്റ്റോറേജുള്ള ഒരു മോഡലും 3ജിബി റാം + 32ജിബി സ്റ്റോറേജ്മുള്ള മറ്റൊരു മോഡലും.

5.5 ഇഞ്ച് ഡിസ്‌പ്ലെ, അലൂമിനിയം യൂണിബോഡി ഡിസൈന്‍, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷ്, ഓട്ടോഫോക്കസ് ഡിറ്റക്ഷന്‍ എന്നീ പ്രത്യേകതകളോടെയുള്ള 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, ആന്‍ഡ്രോയിഡ് 8.1 ഒറിയോ, 4 ജി സൗകര്യം തുടങ്ങിയവയാണ് പ്രത്യേകത. നോക്കിയ 5.1നൊപ്പം ഇന്ത്യയില്‍ നോക്കിയ 3.1 അവതരിപ്പിക്കും.

ഒരുകാലത്ത് ഫോണ്‍രംഗത്തെ വമ്പന്മാരായിരുന്ന നോക്കിയ, തങ്ങളുടെ രണ്ടാം വരവില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കാര്യമായി ചലനമുണ്ടാ ക്കാനായിരുന്നില്ല. പ്രതീക്ഷയോടെയാണ് പുതിയ മോഡലിനെ അവരും നോക്കിക്കാണുന്നത്.

TAGS :
Next Story