Quantcast

ഒരു ലക്ഷം കോടി ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ആപ്പിൾ

കഴിഞ്ഞ 3 ദിവസത്തിനിടയില്‍ ആപ്പിളിന്റെ ഓഹരി വില 9 ശതമാനമാണ് വര്‍ധിച്ചത്

MediaOne Logo

Web Desk

  • Published:

    3 Aug 2018 8:09 AM IST

ഒരു ലക്ഷം കോടി ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ആപ്പിൾ
X

ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ ഒരു ലക്ഷം കോടി ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി. കഴിഞ്ഞ 3 ദിവസത്തിനിടയില്‍ ആപ്പിളിന്റെ ഓഹരി വില 9 ശതമാനമാണ് വര്‍ധിച്ചത്.

ചരിത്രനേട്ടമാണ് ആപ്പിളിന് കൈ വന്നിരിക്കുന്നത് . ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഒരു ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി . ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 3 ദിവസത്തിനുള്ളില്‍ ആപ്പിളിന്റെ ഓഹരി വിലയില്‍ 9 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓഹരി ക്ക് 207.05 ഡോളര്‍ കടന്നു, ഇതോടെ കമ്പനി മൂല്യം ലക്ഷം കോടി കടന്നു. ഇന്ത്യന്‍ രൂപയില്‍ 68.64 ലക്ഷം കോടി രൂപ.

1976 ലാണ് സ്റ്റീവ് ജോബ്സും സുഹൃത്ത് സ്റ്റീവ് വൊസ്നിക്കിയാവും ചേര്‍ന്ന് ആപ്പിള്‍ കമ്പനി ആരംഭിച്ചത് . ചില പരാജയങ്ങള്‍ ഉണ്ടായെങ്കിലും ഐ പോഡ്, ഐ ഫോണ്‍ നിര്‍മാണ മേഖലയില്‍ വലിയ നേട്ടമാണ് ആപ്പിള്‍ കൈവരിച്ചത്.

TAGS :
Next Story