Quantcast

ചൈനയില്‍ കുട്ടികളിലെ മൊബൈല്‍ ഗെയിം ആസക്തി കുറക്കാന്‍ നടപടികളുമായി നിര്‍മാതാക്കൾ

ചൈനയിലെ ടെക്നോളജി ഭീമന്‍മാരായ ടെന്‍സെന്റാണ് ഗെയിമിന്റെ നിര്‍മാതാക്കൾ. ഈ ഗെയിമിന് കുട്ടികളും യുവാക്കളുമെല്ലാം ഈ ഗെയിമിന് അടിപ്പെട്ടവരാണ്

MediaOne Logo

Ubaid Rehman M A

  • Published:

    7 Sep 2018 4:31 AM GMT

ചൈനയില്‍ കുട്ടികളിലെ മൊബൈല്‍ ഗെയിം ആസക്തി കുറക്കാന്‍ നടപടികളുമായി നിര്‍മാതാക്കൾ
X

കുട്ടികളിലെ വര്‍ധിച്ച മൊബൈല്‍ ഗെയിം ആസക്തി കുറക്കാന്‍ നടപടികളുമായി നിര്‍മാതാക്കൾ. കുട്ടികളുടെ പ്രായം വ്യക്തമാക്കുന്നതടക്കമുള്ള നിയമാവലിയാണ് കമ്പനി നടപ്പിലാക്കാന്‍ പോകുന്നത്.

ചൈനയില്‍ ഏറ്റവും പ്രചാരമേറിയ മൊബൈല്‍ ഗെയിം ആണ് ഓണര്‍ ഓഫ് കിങ്സ്. ചൈനയിലെ ടെക്നോളജി ഭീമന്‍മാരായ ടെന്‍സെന്റാണ് ഗെയിമിന്റെ നിര്‍മാതാക്കൾ. ഈ ഗെയിമിന് കുട്ടികളും യുവാക്കളുമെല്ലാം ഈ ഗെയിമിന് അടിപ്പെട്ടവരാണ്. ചരിത്രപ്രാധാന്യമുള്ള വ്യക്തികളാണ് ഗെയിമിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഫ്രീ ആപ്ലിക്കേഷന്‍ ആണെങ്കിലും ഗെയിം പുരോഗമിക്കുന്നതിനനുസരിച്ച് പുതിയ കഥാപാത്രങ്ങളും വേഷങ്ങളും ലഭിക്കുന്നതിന് പണം നല്‍കണം. ഈ ഗെയിം ആളുകള്‍ക്കിടയില്‍ ഒരു ലഹരി പോലെ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിഷം എന്നും ലഹരിയെന്നും ഗെയിമിനെ വിമര്‍ശിച്ച് പ്രമുഖ ദിനപത്രം പീപ്പിൾസ് ഡെയ്‍ലിയും രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗരേഖയുമായി ടെന്‍സെന്റ് കമ്പനി രംഗത്തെത്തിയത്. ഗെയിം ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ യാഥാര്‍ഥ പേരും പ്രായവും രജിസ്റ്റര്‍ ചെയ്യണം. ഈ വിവരങ്ങൾ ചൈനയുടെ പബ്ലിക് സെക്യൂരിറ്റി ഡാറ്റാബേസിലേക്ക് ചേര്‍ക്കപ്പെടും. നിശ്ചിത പ്രായമായിട്ടില്ലാത്തവരെ ഇതുവഴി കണ്ടെത്താനാകും. ഗെയിമിനായി ചെലവഴിക്കുന്ന സമയത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ദിവസം ഒരു മണിക്കൂറും 13 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് രണ്ട് മണിക്കൂറും ഗെയിം കളിക്കാം.

സെപ്തംബര്‍ പകുതിയോട് കൂടി പുതിയ നിയമങ്ങൾ നടപ്പിലാക്കും. മുമ്പ് നിരവധി ഗെയിമുകള്‍ ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ടെന്‍സെന്റ് അവതരിപ്പിച്ച മോണ്‍സ്റ്റര്‍‍ ഹണ്ടര്‍ വേള്‍ഡ് എന്ന ഗെയിം ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

TAGS :
Next Story