Quantcast

പുറത്തിറങ്ങുന്നതിന് മുമ്പ് വില പുറത്തായി ആപ്പിളിന്റെ പുതിയ ഐഫോണുകൾ 

MediaOne Logo

Web Desk

  • Published:

    10 Sep 2018 11:45 AM GMT

പുറത്തിറങ്ങുന്നതിന് മുമ്പ് വില പുറത്തായി ആപ്പിളിന്റെ പുതിയ ഐഫോണുകൾ 
X

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ അടുത്ത തലമുറ ഐഫോണുകൾ പുറത്തിറക്കാനിരിക്കുകയാണ് ടെക് ഭീമൻ ആപ്പിൾ. എന്നാൽ, സെപ്തംബര് 12 ന് ചൈനയിൽ പുറത്തിറക്കാനിരിക്കുന്ന മൂന്ന് പുതിയ മോഡൽ ഐഫോണുകളുടെയും പേര് വിവരങ്ങളും വിലയും പുറത്തായിരിക്കുകയാണ്.

6.5 ഇഞ്ച് വലിപ്പമുള്ള ഓ.എൽ.ഇ.ഡി ഐഫോൺ, 5.8 ഇഞ്ച് വലിപ്പമുള്ള ഓ.എൽ.ഇ.ഡി ഐഫോൺ എന്നിവക്ക് യഥാക്രമം ഐഫോൺ എക്സ്.എസ് പ്ലസ്, ഐഫോൺ എക്സ്.എസ് എന്നായിരിക്കും പേര്. കൂട്ടത്തിൽ വിലകുറഞ്ഞ 6.1 ഇഞ്ച് വലിപ്പത്തിലുള്ള എൽ.സി.ഡി മോഡൽ ഫോണിന് ഐഫോൺ എക്സ്.സി എന്നുമായിരിക്കും പേര്.

പുതിയ മൂന്ന് ഐഫോണുകളും നോച്ച് സ്ക്രീൻ, ആംഗ്യത്തിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ സിസ്റ്റം, ഫേസ് ഐ.ഡി, കമ്പനിയുടെ ഏറ്റവും പുതിയ എ 12 പ്രോസസ്സർ എന്നീ ഫീച്ചറുകളുമായിട്ടായിരിക്കും പുറത്തിറങ്ങുക.

മൂന്ന് ഐഫോണുകളുടെയും വില വിവരവും പുറത്തായിട്ടുണ്ട്. ഐഫോൺ എക്സ്.എസിന് 7388 യുവാൻ ($1075 ഡോളർ, ഏകദേശം 77684 രൂപ) ആയിരിക്കും വില. അതേസമയം, ഐഫോൺ എക്സ്.എസ് പ്ലസിന് 8388 യുവാൻ ($1220 ഡോളർ, ഏകദേശം 88210 രൂപ) ആയിരിക്കും. കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞ ഐഫോൺ എക്സ് സി 5888 യുവാൻ ($855 ഡോളർ, ഏകദേശം 61895 രൂപ) വിലയുള്ളതായിരിക്കും.

64 ജി.ബി, 256 ജി.ബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്റ്റോറേജ് വാരിയന്റുകളിലായിട്ടായിരിക്കും പുതിയ മൂന്ന് ഐഫോണുകളും പുറത്തിറങ്ങുക. ഐഫോൺ എക്സ്.എസ് സീരീസിന് 512 ജി.ബി സ്റ്റോറേജുള്ള മറ്റൊരു വേരിയന്റ് കൂടിയുണ്ടെന്നും റൂമറുകളുണ്ട്. ഐഫോൺ എക്സ്.എസിന്റെ കൂടെ 12 മെഗാ പിക്സൽ ഡ്യൂവൽ കാമറ ഉണ്ടാകുമ്പോൾ ഐഫോൺ എക്സ്.സിയുടെ കൂടെ സിംഗിൾ റിയർ കാമറ മാത്രമേ ഉണ്ടാകൂ. പുതിയ ഐഫോണുകൾ ചുവപ്പ്, നീല, ഓറഞ്ച്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലായിരിക്കും പുറത്തിറങ്ങുക.

സെപ്തംബര് 12 ന് 10 . 30 I.S.T ക്കാണ് ആപ്പിൾ പുതിയ ഐഫോണുകൾ പുറത്തിറക്കുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ആപ്പിളിന്റെ കാലിഫോര്ണിയയിലുള്ള പുതിയ ക്യാമ്പസ്സിലെ സ്റ്റീവ് ജോബ്സ് തീയേറ്ററിൽ വെച്ചാണ് ചടങ്ങ്.

TAGS :
Next Story