Quantcast

‘കോക്‌റോച്ച്’നെ ഗൂഗിള്‍ പരിഭാഷപ്പെടുത്തിയാല്‍ തങ്കമണിയാകും

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഗൂഗിളിന്റെ മറ്റൊരു മണ്ടത്തരമാണ്. 

MediaOne Logo

Web Desk

  • Published:

    20 Sept 2018 8:31 AM IST

‘കോക്‌റോച്ച്’നെ ഗൂഗിള്‍ പരിഭാഷപ്പെടുത്തിയാല്‍ തങ്കമണിയാകും
X

വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കാനും മറ്റും ഗൂഗിള്‍ ട്രാന്‍സ്‍ലേറ്റിനെ ആശ്രയിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഗൂഗിള്‍ പരിഭാഷപ്പെടുത്തി തരുന്ന അര്‍ത്ഥം പലപ്പോഴും തെറ്റാറുണ്ട്. അതായത് ഗൂഗിളിനെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് ഈ തെറ്റുകള്‍ പറയുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഗൂഗിളിന്റെ മറ്റൊരു മണ്ടത്തരമാണ്. ഗൂഗിളിൽ ‘കോക്ക്‌റോച്ച്’ എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തിലേക്ക് ട്രാൻസ്‍ലേറ്റ് ചെയ്താൽ ലഭിക്കുന്നത് ‘പാറ്റ’ എന്നല്ല. മറിച്ച് ‘തങ്കമണി’ എന്നാണ്.

ഇതിന് മുമ്പും ഗൂഗിളിന് ഇത്തരത്തിൽ അബദ്ധം പിണഞ്ഞിട്ടുണ്ട്. മുമ്പ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എന്ന് നരേന്ദ്ര മോദിയെ ഗൂഗിൾ രേഖപ്പെടുത്തിയിരുന്നു. ഇത് വൻ വിവാദങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ തെറ്റും സംഭവിച്ചിരിക്കുന്നത്.

TAGS :
Next Story