Quantcast

നാല് ക്യാമറയും നോച്ച് ഡിസ്‌പ്ലേയുമായി റെഡ്മി നോട്ട് 6 പ്രൊ; സവിശേഷതകൾ അറിയാം

MediaOne Logo

Web Desk

  • Published:

    28 Sep 2018 3:34 PM GMT

നാല് ക്യാമറയും നോച്ച് ഡിസ്‌പ്ലേയുമായി റെഡ്മി നോട്ട് 6 പ്രൊ; സവിശേഷതകൾ അറിയാം
X

റെഡ്മി നോട്ട് 5 പ്രോക്ക് ശേഷം റെഡ്മി നോട്ട് 6 പ്രോയുമായി ഷവോമി. തായ്‌ലന്റിലാണ് പുതിയ ഫോൺ ചൈനീസ് കമ്പനി പുറത്തിറക്കിയത്. ഇരട്ട സെൽഫി ക്യാമറ, 6.26 ഇഞ്ച് നോച്ച് ഡിസ്പ്ലേ, റിയർ ക്യാമറ സെൻസറുകൾ, വലിയ ഡിസ്പ്ലേ, എ.ഐക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഫീച്ചറുകൾ എന്നിവയാണ് നോട്ട് 6 പ്രോയുടെ സവിശേഷതകൾ. എന്നാൽ, നോട്ട് 5 പ്രോയിൽ ഉപയോഗിച്ചിരിക്കുന്ന സ്നാപ്ഡ്രാഗൺ 636 പ്രൊസസർ തന്നെയാണ് പുതിയ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്.

തായ്‌ലന്റിന് പുറമെ വലിയ മാർക്കറ്റുകളായ ചൈനയിലും മറ്റു രാജ്യങ്ങളിലുമൊന്നും റെഡ്മി നോട്ട് 6 പ്രോ പുറത്തിറക്കുന്നതിനെ കുറിച്ച് ഷവോമി പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ല. കമ്പനിയുടെ തായ്‌ലന്റ് വെബ്സൈറ്റിലും ഫോണിനെ കുറിച്ച് പരാമർശമില്ലെങ്കിലും രാജ്യത്തെ ഔദ്യോഗിക എം.ഐ ഫോറത്തിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 6 പ്രോ വിലവിവരങ്ങൾ

4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഫോണിന് 6,990 തായ്‌ലന്റ് ബാത്ത് ആണ് (ഏകദേശം 15,700 രൂപ) വില. റെഡ്മി നോട്ട് 6 പ്രോയുടെ മറ്റു വേരിയന്റുകൾ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. തായ്‌ലന്റിലെ ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ സെപ്റ്റംബർ 27 മുതൽ 30 വരെ കറുപ്പ്, നീല, റോസ് ഗോൾഡ് എന്നീ നിറങ്ങളിലായി റെഡ്മി നോട്ട് 6 പ്രോ ലഭ്യമാകും. ഫോണിനൊപ്പം സൗജന്യമായി എം.ഐ സെൽഫി സ്റ്റിക്കോ എം.ഐ വൈഫൈ റിപ്പീറ്ററോ ലഭിക്കും. എന്നാൽ, ഇന്ത്യയിൽ റെഡ്മി നോട്ട് 6 പ്രോ എന്ന് മുതൽ ലഭ്യമുകുമെന്നോ വില എത്രയായിരിക്കുമെന്നോ വ്യക്തമല്ല.

റെഡ്മി നോട്ട് 6 പ്രോ സവിശേഷതകൾ

ഷവോമിയുടെ തന്നെ എം.ഐ.യു.ഐ റോം, 6 . 26 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി എൽ.സി.ഡി ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് റെഡ്മി നോട്ട് 6 പ്രൊയുടെ പ്രധാന സവിശേഷതകൾ. 4 ജി.ബി റാമും, 64 ജി.ബി സ്റ്റോറേജ് സ്പേസുമാണ് ഫോണിലുള്ളത്. നാല് ക്യാമറകൾ, ഫേസ് അൺലോക്ക് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ തുടർച്ചയായി ഉപയോഗിക്കാവുന്ന 4000 എം.എ.എച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 6 പ്രൊയിൽ ഉപയോഗിച്ചിരിക്കുന്നത്.

TAGS :
Next Story