Quantcast

ഇനി കെെവിട്ട കളിക്കില്ല; രാഷ്ട്രീയ പരസ്യങ്ങളില്‍ പോളിസി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സന്ദര്‍ഭത്തിലാണ് നയം മാറ്റവുമായി ഫേസ്ബുക്ക് എത്തുന്നത്.

MediaOne Logo

Web Desk

  • Published:

    13 Oct 2018 11:32 AM GMT

ഇനി കെെവിട്ട കളിക്കില്ല; രാഷ്ട്രീയ പരസ്യങ്ങളില്‍ പോളിസി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
X

രാഷ്ട്രീയ പരസ്യങ്ങളിൽ വിപുലീകരിച്ച നയം മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഇന്ത്യ അടക്കുമുള്ള രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ ഭീമന്റെ നടപടി. നേരത്തെ, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വൻ വിമർശനത്തിന് വിധേയമായിരുന്നു.

രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും സുതാര്യത ഉറപ്പാക്കുന്നതിനു വേണ്ട മാറ്റങ്ങൾക്കാണ് ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. 2018 മെയ് മുതൽ അമേരിക്കയിൽ നടപ്പാക്കിയ തരത്തിലുള്ള നിയന്ത്രണങ്ങൾക്കും പരിഷ്കരണങ്ങള്‍ക്കുമാണ് ഇന്ത്യയിലും കമ്പനി നടപ്പിലാക്കുന്നത്.

അംഗീകൃത പരസ്യദാതാക്കളിൽ നിന്നു മാത്രമേ പൊളിറ്റിക്കൽ പരസ്യങ്ങൾ സ്വീകരിക്കുന്നതിന് അനുമതിയുള്ളു. പരസ്യം ചെയ്യുന്ന ആളുടെ എെഡന്റിറ്റിയും വിവരങ്ങളും വ്യക്തമാക്കണം. പരസ്യത്തിന്റെ ഉറവിടവും, നിജസ്ഥിതിയും അറിഞ്ഞിരിക്കണം.

പുതിയ പോളിസിയുടെ നിർവഹണത്തിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. സ്വതന്ത്രവും സുതാര്യവുമായ ഫേസ്ബുക്കിന്റെ വേദി ഒരു തരത്തിലും ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു.

അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബ്രിട്ടീഷ് ആസ്ഥാനമായുള്ള ‘കേംബ്രിഡ്ജ് അനലറ്റിക്ക’യുമായി ചേർന്ന് 87 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പേരിൽ, കമ്പനി സി.ഇ.ഒ മാർക്ക് സുക്കർബർഗ് ഉൾപ്പടെയുള്ളവർക്കെതിരെ നേരത്തെ നിയമ നടപടികൾ സ്വീകരിച്ചിരുന്നു.

TAGS :
Next Story