Quantcast

ഇന്ത്യന്‍ സമാര്‍ട്ട് ഫോണ്‍ വിപണി ചാക്കിലാക്കി ചെെനീസ് ബ്രാന്‍ഡുകള്‍

ഈ സാമ്പത്തിക വർഷത്തിൽ ചെെനീസ് ഫോണുകൾക്കായി ഇന്ത്യക്കാർ ചെലവഴിച്ചത് 50,000 കോടി രൂപ

MediaOne Logo

Web Desk

  • Published:

    29 Oct 2018 6:40 AM GMT

ഇന്ത്യന്‍ സമാര്‍ട്ട് ഫോണ്‍ വിപണി ചാക്കിലാക്കി ചെെനീസ് ബ്രാന്‍ഡുകള്‍
X

കടുത്ത മത്സരം നില നിൽക്കുന്ന സ്മാർട്ട് ഫോൺ വിപണിയിൽ ഇന്ത്യക്കാർക്ക് പ്രിയം ചെെനീസ് സ്മാർട്ട് ഫോണുകളോട്. സാമ്പത്തിക വർഷത്തിൽ ചെെനീസ് ഫോണുകൾക്കായി ഇന്ത്യക്കാർ ചെലവഴിച്ചത് 50,000 കോടി രൂപയാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

ചെെനീസ് ബ്രാൻഡുകളായ ഷവോമി, ഒാപ്പോ, വിവോ, ഹോണർ ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഇതിനും പുറമെ, ഹുവായ്, ലെനോവോ-മോട്ടറോള, വൺ പ്ലസ് ബ്രാൻഡുകൾ കൂടി ചേരുന്നതോടെ ആകെ ഇന്ത്യൻ വിപണിയുടെ പകുതിയിലേറെ ചെെനീസ് കെെപിടിയിൽ വന്ന് നിൽക്കും. കൊറിയൻ, ജാപ്പനീസ്, ഇന്ത്യൻ നിർമിത സ്മാർട്ട് ഫോണുകളിൽ നിന്നും വ്യത്യസ്തമായി, താരതമ്യേന കുറഞ്ഞ വിലക്ക് മികച്ച ഫീച്ചറുകളുള്ള മോഡലുകൾ ലഭ്യമാകുന്നു എന്നുള്ളതാണ് ചെെനീസ് ഫോണുകളുടെ അപ്രമാദിത്യത്തിന് കാരണമായി വിദഗ്ധർ പറയുന്നത്.

മുൻ വർഷത്തേതിൽ നിന്ന് 10-11% ശതമാനത്തിന്റെ വളർച്ചയാണ് ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണി കെെവരിച്ചിരിക്കുന്നത്. 2018ൽ 1.5 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഇന്ത്യൻ സ്മാർട്ട് ഫോൺ വപണിയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണം, വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചെെനീസ് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ എണ്ണായിരം കോടി രൂപക്ക് പകരം, ‘ഷവോമി ടെകനോളജി ഇന്ത്യ’യുടെ 2018ലെ റവന്യു 22,947 കോടി രൂപയാണ്. ‘ഓപ്പോ മൊബെെൽസ് ഇന്ത്യ’ 11,994 കോടി രൂപയാണ് ഈ കാലയളവിൽ നേടിയത്. ‘വിവോ മൊബെെൽ ഇന്ത്യ’ (11,179 കോടി രൂപ), ‘ഹുവായി ടെലി കമ്മ്യൂണിക്കേഷസ് ഇന്ത്യ’ (5,601 കോടി രൂപ) എന്നിവയും മികച്ച നേട്ടമാണ് കെെവരിച്ചത്. ഇൗ നാല് കമ്പനികളും ചേർന്ന് കഴിഞ്ഞ വർഷം 26,262 കോടി രൂപയുടെ റവന്യുവാണ് നേടിയതെങ്കിൽ ഇത്തവണ അത് 51,722 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നിലവിൽ ഷവോമി, ഹുവായ് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ലാഭത്തിൽ പോയികൊണ്ടിരിക്കുന്ന കമ്പനികൾ.

TAGS :
Next Story