Quantcast

ഇന്ത്യയിലേക്ക് മടങ്ങി വരാനൊരുങ്ങി ‘മെയ്സു’; എത്തുന്നത് മൂന്ന് ഫോണുകളുമായി

മെയ്സുവിന്റെ M1 നോട്ട് ആണ് ഇന്ത്യയിൽ ഇറങ്ങിയ കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ

MediaOne Logo

Web Desk

  • Published:

    27 Nov 2018 5:19 PM IST

ഇന്ത്യയിലേക്ക് മടങ്ങി വരാനൊരുങ്ങി ‘മെയ്സു’; എത്തുന്നത് മൂന്ന് ഫോണുകളുമായി
X

ഇന്ത്യൻ വിപണി പിടിക്കാൻ ചെനീസ് സ്മാർട്ട്ഫോൺ നിർമാതക്കളായ ‘മെയ്സു’ വീണ്ടും എത്തുന്നു. ‍ഡിസംബർ ആദ്യ വാരത്തോടെ മൂന്ന് പുതിയ ഫോണുകളുമായി തിരച്ചു വരാനാണ് ചെെനീസ് ബ്രാൻഡ് ശ്രമിക്കുന്നത്. ഡ്യുവൽ സ്ക്രീനുമായി ഇറങ്ങിയ പ്രോ7 ആയിരുന്നു ഇന്ത്യയിൽ മെയ്സുവിന്റേതായി ഇറങ്ങിയ അവസാന സ്മാർട്ട്ഫോൺ.

വൺപ്ലസ് 6Tയെ ലക്ഷ്യം വെച്ചുള്ള M16-T.H എന്ന ഫോൺ ലോഞ്ച് ചെയ്യാനാണ് മെയ്സുവിന്റെ പദ്ധതി. പുറമെ, ഇതേ മാസം തന്നെ രണ്ടു ഫോണുകൾ കൂടി വിപണിയിലിറക്കാനാണ് കമ്പനി ശ്രമം. അടുത്ത വർഷം ജനുവരിയോടെ ആദ്യത്തിൽ രണ്ട് ഫോണുകൾ കൂടി മെയ്സുവിന്റേതായി ലോഞ്ച് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെയ്സുവിന്റെ M1 നോട്ട് ആണ് ഇന്ത്യയിൽ ഇറങ്ങിയ കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ. 64 ബിറ്റ് ഹിലിയോ X10 ഒക്റ്റാകോർ പ്രൊസസറുമായി ഇറങ്ങിയ M1 നോട്ടിന് ഫാസ്റ്റ് ചാർജിങ് സംവിധാനവും 16 ജി.ബി സ്റ്റോറേജും ഉണ്ടായിരുന്നു.

ഇന്ത്യൻ മൊബെെൽ വിപണിയുടെ നല്ല പങ്കും ചെെനീസ് കമ്പനികളായ ഷവോമി, വൺപ്ലസ് ബ്രാൻഡുകൾ കെെപിടിയിലാക്കിയ അവസരത്തിലാണ് മെയ്സുവിന്റെ മടങ്ങി വരവ്. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ 23 ശതമാനവും ഷവോമി ബ്രാൻഡിനാണ്. വൺപ്ലസ് 6മായി വന്ന് തരംഗം സൃഷ്ടിച്ച വൺപ്ലസ് കമ്പനിയും ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡാണ്.

TAGS :
Next Story