Quantcast

വിപണിയില്‍ ആപ്പിളിനെ മറികടന്ന് മെെക്രോസോഫ്റ്റ്

ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങളാണ് മെെക്രോസോഫ്റ്റിന്റെ കുതിപ്പിന് കാരണമായി പറയുന്നത്

MediaOne Logo

Web Desk

  • Published:

    29 Nov 2018 7:08 AM GMT

വിപണിയില്‍ ആപ്പിളിനെ മറികടന്ന് മെെക്രോസോഫ്റ്റ്
X

വിപണി മൂല്യത്തിൽ ആഗോള ഭീമൻ ആപ്പിളിനെ മറികടന്ന് മെെക്രോസോഫ്റ്റ്. മാർക്കറ്റ് വാല്യുവിൽ ആപ്പിളിനേക്കാള്‍ മൂന്ന് ബില്യൺ ഡോളറിന്റെ വർദ്ധനവാണ് വിൻഡോസ് നിർമാതാക്കൾ നേടിയിരിക്കുന്നത്. വിപണിയിൽ ആദ്യമായി 1 ട്രില്യൺ ഡോളർ (ഏകദേശം 70 ലക്ഷം കോടി രൂപ) രേഖപ്പെടുത്തി നാലു മാസത്തിന് ശേഷമാണ് ആപ്പിൾ, മെെക്രോസോഫ്റ്റിന് പിന്നിലേക്ക് പോയത്.

ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങളാണ് മെെക്രോസോഫ്റ്റിന്റെ കുതിപ്പിന് കാരണമായി പറയുന്നത്. ആപ്പിളിനേക്കാൾ 21,000 കോടി രൂപയുടെ നേട്ടം ഉണ്ടാക്കിയ മെെക്രോസോഫ്റ്റ്, മൂന്ന് ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വിപണിയില്‍ വളർച്ച ഉണ്ടാക്കി എങ്കിലും, 2.17 ശതമാനത്തിന്റെ വളർച്ചയാണ് ആപ്പിൾ നേടിയത്. ഇതോടെ മെെക്രോസോഫ്റ്റിന്റെ വിപണി മൂല്യം 848 ബില്യൺ ഡോളർ ആയി ഉയർന്നു. 845 ബില്യൺ ഡോളറാണ് ആപ്പിളിന്റെ മൂല്യം.

2010 മുതൽ മെെക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തെ മറികടന്നതാണ് ആപ്പിൾ. കെെക്രോസോഫ്റ്റ്, വിൻഡോസുമായി പേഴ്സനൽ കമ്പ്യൂട്ടർ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോൾ, സ്മാർട്ട്ഫോൺ തരംഗം മുതലെടുത്ത് ആപ്പിൾ എെഫോൺ വിപണിയിൽ കുതിപ്പ് തുടരുകയായിരുന്നു. തുടർന്ന് ഇതുവരെ ആപ്പിളിനെ വെല്ലാൻ മെെക്രോസോഫ്റ്റിന് സാധിച്ചിരുന്നില്ല.

തുടർന്ന് 2014 ൽ സത്യനാദെല്ല മെെക്രോസോഫ്റ്റിന്റെ തലപ്പത്തേക്ക് എത്തിയതോടെ, പി.സികളിലേക്കുള്ള വിൻഡോസ് സോഫ്റ്റ്‍വെയറിനെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയും ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന് ചുവട് പിഴച്ചതും വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.

TAGS :
Next Story