Quantcast

സാംസങ് പുതിയ ഫോണിനെക്കുറിച്ച് ട്വീറ്റ് ചെയ്തത് ഐഫോണില്‍ നിന്ന്

പുതിയ ഫോണിന്റെ പ്രചാരണത്തിനുള്ള ട്വീറ്റ് പ്രധാന എതിരാളികളായ ആപ്പിളിന്‍റെ പരസ്യമായി മാറിയതിന്റെ അമളിയിലാണ് സാംസങ് അധികൃതര്‍...

MediaOne Logo

Web Desk

  • Published:

    3 Dec 2018 7:45 AM GMT

സാംസങ് പുതിയ ഫോണിനെക്കുറിച്ച് ട്വീറ്റ് ചെയ്തത് ഐഫോണില്‍ നിന്ന്
X

പുതിയ ഫോണ്‍ പുറത്തിറക്കുന്ന വിവരം ട്വീറ്റ് ചെയ്യാന്‍ ഐഫോണ്‍ ഉപയോഗിച്ച ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിനെ കളിയാക്കി സോഷ്യല്‍മീഡിയ. കഴിഞ്ഞ ദിവസമാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്ന വിവരം സാംസങ് ട്വീറ്റ് ചെയ്തത്. ഫോണിന്റെ പ്രചാരണത്തിനുള്ള ട്വീറ്റ് ഐഫോണിന്റെ പരസ്യമായി പോയതിന്റെ അമളിയിലാണ് സാംസങ് അധികൃതര്‍.

നിരവധി പേരാണ് സാംസങിന് പറ്റിയ അമളി ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഗൂഗിളിന്റെ പിക്‌സല്‍ ഫോണിന്റെ പ്രചാരണത്തിനായി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ ട്വീറ്റ് ചെയ്തതിലും സമാനമായ അബദ്ധം പിണഞ്ഞിരുന്നു. അന്നും ഐഫോണാണ് അനുഷ്‌കയെ ചതിച്ചത്. സാംസങിന്റെ വിവാദ ട്വീറ്റ് വന്ന അക്കൗണ്ട് തന്നെ വൈകാതെ ഡിസേബിള്‍ ചെയ്തു. സാംസങിന്റെ കഴിഞ്ഞ 3200 ട്വീറ്റുകളില്‍ 331ഉം ഐഫോണില്‍ നിന്നാണ് ചെയ്തതെന്നു ട്വിറ്ററില്‍ കണ്ടെത്തലുണ്ടായി.

TAGS :
Next Story