Quantcast

വ്യാജ സന്ദേശങ്ങള്‍; ബോധവല്‍ക്കരണ വീഡിയോയുമായി വാട്‌സ്ആപ്പ് 

പത്രങ്ങളിലും റേഡിയോയിലും പരസ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ ആദ്യമായാണ് ടെലിവിഷനിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 

MediaOne Logo

Web Desk

  • Published:

    3 Dec 2018 6:41 PM IST

വ്യാജ സന്ദേശങ്ങള്‍; ബോധവല്‍ക്കരണ വീഡിയോയുമായി വാട്‌സ്ആപ്പ് 
X

ബോധവല്‍ക്കരണ വീഡിയോയുമായി വാട്‌സ്ആപ്പ് രംഗത്ത്. രാജ്യത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാതലത്തിലാണ് ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനെന്ന് വിളിപ്പേരുള്ള വാട്സ്ആപ്പ് ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തുള്ളത്. പത്രങ്ങളിലും റേഡിയോയിലും നേരത്തെ പരസ്യങ്ങള്‍ നല്‍കിയിരുന്നു. ആദ്യമായാണ് ടെലിവിഷനിലും പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഇതു സംബന്ധിച്ച്കമ്പനിക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിനിമാ സംവിധായകനായ ശിര്‍ഷ ഗുഹ തകുര്‍ത്തയാണ് പ്രചാരണ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ഒമ്പത് ഭാഷകളില്‍ ചാനലുകള്‍ക്ക് പുറമെ ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും വീഡിയോകള്‍ പ്രചരിപ്പിക്കും. 60 സെക്കന്റ് വീതമുള്ള മൂന്ന് വീഡിയോ പരസ്യങ്ങളാണ് വാട്‌സ്ആപ്പ് ചാനലുകള്‍ വഴി പുറത്തു വിടുന്നത്. രാജസ്ഥാന്‍, തെലങ്കാല തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ബോധവല്‍ക്കരണ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങിയത്. രാജ്യത്തെ പ്രധാന പത്രങ്ങളില്‍ മുഴുപ്പേജ് ബോധവല്‍ക്കരണ പരസ്യങ്ങള്‍ വാട്‌സ്ആപ്പ് നേരത്തേ നല്‍കിയിരുന്നു.

TAGS :
Next Story